ഉദുമ: സംസ്ഥാന – ജില്ലാ കബഡി അസോസിയേഷന്റെ നേതൃത്വത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റും നാസ്ക് ഉദുമയും, ഏവീസ് ഗ്രൂപ്പ് ഉദുമയും സംയുക്തമായി 2018 ജനുവരി 18 മുതല്‍ 21 വരെ ഉദുമ പള്ളത്ത് സംഘടിപ്പിക്കുന്ന വി.എന്‍.എ ഇന്‍ഡസ്ട്രിയല്‍ നാഷണല്‍ കബഡി ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ ചലചിത്ര താരം ജയസൂര്യ ലോഗോ പ്രകാശനം ചെയ്തു. ഉദുമ പള്ളം രഞ്ജീസ് തിയേറ്ററിന് സമീപം നടന്ന ചടങ്ങ് കെ. കുഞ്ഞിരാമന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ടൂര്‍ണ്ണമെന്റ് കമ്മിറ്റി ചെയര്മാന് കെ.അഹമ്മദ് ഷെരീഫ് അധ്യക്ഷനായി. ഏറ്റവും നല്ല ലോഗോയ്ക്കുള്ള സമ്മാനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ വിതരണം ചെയ്തു. ടൂര്‍ണമെന്റ് വര്‍ക്കിംഗ് ചെയര്മാന് കേവീസ് ബാലകൃഷ്ണന് സ്വാഗതം പറഞ്ഞു. കേരള കബഡി അസോസിയേഷന് സംസ്ഥാന സെക്രട്ടറി വിജയകുമാര്‍ ഐ.എന്‍.സി.കെ വിവരണം നടത്തി.
ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ.മുഹമ്മദലി, വൈസ് പ്രസിഡണ്ട് ലക്ഷ്മി ബാലന്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ.സന്തോഷ് കുമാര്‍, കെ.പ്രഭാകരന്, സൈനബ അബൂബക്കര്‍, മെമ്പര്‍ എന്‍.ചന്ദ്രന് നാലാം വാതുക്കല്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ഗൗരി, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം. അഷറഫ്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അന്‍വര്‍ മാങ്ങാട്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ ഹക്കീം കുന്നില്‍, കെ.ശ്രീകാന്ത്, കെ.വി.കുഞ്ഞിരാമന്, വാസു മാങ്ങാട്, കാപ്പില്‍ കെ.ബി.എം.ഷെരീഫ്, കെ.ദിനേശന്, മോഹനന്, നാസ്ക് പ്രസിഡണ്ട് ഡോ.അഹമ്മദ് ഫയാസ്, പ്രവീണ്‍ രാജ്, സുരേഷ് ബാബു, അഷറഫ് മൊട്ടയില്‍, യൂസഫ് റൊമാന്‍സ്, പി.കെ ജയന്, ടൂര്‍ണമെന്റ് കമ്മിറ്റി കണ്‍വീനര്‍ എ.വി. ഹരിഹര സുധന് പ്രസംഗിച്ചു. കേരളത്തില്‍ ആദ്യമായി നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 70 പ്രോ കബഡി താരങ്ങള്‍ പങ്കെടുക്കും. ഇന്ത്യന്‍ ടീമിലേക്കുള്ള കളിക്കാരെ ചാമ്പ്യന്‍ഷിപ്പില്‍ തെരഞ്ഞെടുക്കും. എയര്‍ ഇന്ത്യ, എച്ച്.എ. എല്‍. ബാംഗ്ലൂര്‍, ഭാരത് പെട്രോളിയം, ഒ.എന്‍.ജി.സി, ഇന്ത്യന്‍ ആര്‍മി, റെയില്‍വേ, മഹേന്ദ്ര ആന്റ് മഹേന്ദ്ര, ഇന്ത്യന്‍ നേവി, മൈസൂര്‍ ബാങ്ക്, വിജയ ബാങ്ക് തുടങ്ങി 26 ടീമുകള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. ടൂര്‍ണമെന്റില്‍ നിന്നും ലഭിക്കുന്ന വരുമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.
