ഉദുമയില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍; ട്രാക്ക്മാന്റെ അവസരോജിത ഇടപെടല്‍ വന്‍ ദുരന്തം ഒഴിവായി

  • Post category:news
  • Reading time:1 min read
You are currently viewing ഉദുമയില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍; ട്രാക്ക്മാന്റെ അവസരോജിത ഇടപെടല്‍ വന്‍ ദുരന്തം ഒഴിവായി

കാസര്‍കോട്: കാഞ്ഞങ്ങാടിനും കാസര്‍കോടിനും ഇടയില്‍ ഉദുമ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍. ട്രാക്ക് മാന്റെ അവസരോജിതമായ ഇടപെടല്‍ മൂലം വന്‍ദുരന്തം ഒഴിവായി. ബുധനാഴ്ച രാവിലെ അഞ്ചരയോടെയാണ് ഉദുമ കോട്ടിക്കുളം റെയില്‍വേ സ്‌റ്റേഷനു സമീപത്തെ ട്രാക്കില്‍ വിള്ളല്‍ കണ്ടത്. രാജസ്ഥാന്‍ സ്വദേശി ബ്രജില്‍ ലാലാണ് തന്റെ ജോലിക്കിടേ ട്രാക്കിലെ വിള്ളല്‍ കണ്ടെത്തിയത്. ഉടന്‍ ഉദുമയിലെ ഗേറ്റ് കീപ്പറെ വിവരം അറിയിച്ചു. തുടര്‍ന്ന് ഗേറ്റ് കീപ്പര്‍ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന്‍ മാസ്റ്ററെ അറിയിക്കുകയായിരുന്നു.അപ്പോള്‍ അതുവഴി കടന്നുവരേണ്ടിയിരുന്ന തിരുവനന്തപുരത്തേക്കുള്ള പരശുരാം എക്‌സ്പ്രസ് ഉടന്‍ നിര്‍ത്തിയിടാന്‍ നിര്‍ദേശം നല്‍കി. വിള്ളലുണ്ടായ ട്രക്കിന് സമീപം ട്രെയിനെത്തിയിരുന്നു. പിന്നീട് കണ്ണൂരില്‍ നിന്ന് ജോലിക്കാരെത്തി ഏഴുമണിയോടെ ഗതാഗതം പുനസ്ഥാപിച്ചു. സംഭവം കാരണം മംഗളൂരുവില്‍ നിന്നുള്ള പാസഞ്ചര്‍ ട്രെയിനും നേത്രാവതി എക്‌സ്പ്രസും വിവിധ സ്റ്റേഷനുകളില്‍ നിര്‍ത്തിയിട്ടു.

0Shares