
ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട് അന്താരാഷ്ട്ര കായിക രംഗത്ത് വിലക്ക് നേരിടുന്ന റഷ്യയ്ക്ക് വീണ്ടും തിരിച്ചടി. ഒളിമ്പിക്സ് ഉള്‍പ്പെടെയുള്ള പ്രധാന കായിക മേളകളില്‍നിന്ന് റഷ്യയെ നാല് വര്‍ഷത്തേക്ക് കൂടി വിലക്കി. അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സിയുടേതാണ് നടപടി.

വിലക്കേര്‍പ്പെടുത്തിയതിനാല്‍ 2020 ടോക്കിയോ ഒളിമ്പിക്സ്, 2022 വിന്റുര് ഒളിമ്പിക്സ് എന്നിവയിലൊന്നും റഷ്യന്‍ താരങ്ങള്‍ക്ക് പങ്കെടുക്കാന്‍ സാധിക്കില്ല. 2022ല്‍ നടക്കുന്ന ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിലും പങ്കെടുക്കാനാകില്ല. എന്നാല്‍ അടുത്ത വര്‍ഷം നടക്കുന്ന യൂറോ കപ്പില്‍ റഷ്യക്ക് മത്സരിക്കാം.
അതേസമയം, നടപടിക്കെതിരേ 21 ദിവസത്തിനകം അപ്പീല്‍ നല്‍കാമെന്നും ഏജന്‍സി അറിയിച്ചു. 2015ലാണ് റഷ്യയെ ചുറ്റിപ്പറ്റിയുള്ള ഉത്തേജക വിവാദം ചൂടുപിടിച്ചത്. ഇതേ തുടര്‍ന്ന് 2016ലെ റിയോ ഒളിമ്പിക്സില്‍ റഷ്യയെ പൂര്‍ണമായി വിലക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. പിന്നീട് ഉത്തരവ് ഭാഗീകമായി പിന്‍വലിച്ചു.
