
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ചിത്രകൂട് ജില്ലയില്‍ ട്രെയിന്‍ പാളം തെറ്റി മൂന്നു മരണം. എട്ട് പേര്‍ക്ക് പരിക്കേറ്റു. വാസ്‌ക്കോ ഡ ഗാമ-പട്‌ന എക്‌സ്പ്രസിന്റെ 13 കോച്ചുകളാണ് മണിക്പുര്‍ ജംഗ്ഷന് സമീപം പാളം തെറ്റിയത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗോവയിലെ വാസ്‌ക്കോ ഡ ഗാമയില്‍ നിന്നും ബിഹാറിലെ പട്‌നയിലേക്ക് പോവുകയായിരുന്നു ട്രെയിന്‍. പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം.പാളത്തിലുണ്ടായ തകരാറാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
