കണ്ണൂര്‍: പയ്യന്നൂര്‍ നഗരസഭയുടെ പുതിയ ബസ്സ്റ്റാന്‍ഡിന് സമീപമുള്ള കുട്ടികളുടെ പാര്‍ക്കില്‍ സ്ഥാപിക്കാനുള്ള എ.പി.ജെ. അബ്ദുല്‍കലാം ശില്പം ശില്പി ഉണ്ണി കാനായിയുടെ പണിപ്പുരയില്‍ പൂര്‍ത്തിയായി.

10 അടി ഉയരമുള്ള ഫൈബര്‍ ശില്പം പാര്‍ക്കില്‍ അഞ്ചടി ഉയരത്തിലുള്ള തറയിലാണ് സ്ഥാപിക്കുക. മേയ് 28-ന് വൈകുന്നേരം അഞ്ചിന് സി.കൃഷ്ണന്‍ എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയാണ് പ്രതിമ അനാവരണംചെയ്യന്നത്.