ഈ സ്വേച്ഛാധിപത്യത്തിന്‍റെ കാലത്ത് നിശബ്ദരാകാതിരുന്നവര്‍ക്ക് ആദരം; ‘തോക്ക് തോല്‍ക്കും കാലത്തിന്‍റെ’ പുതിയ ആവിഷ്‌കാരവുമായി രശ്മി സതീഷ്

  • Post category:news
  • Reading time:1 min read
You are currently viewing ഈ സ്വേച്ഛാധിപത്യത്തിന്‍റെ കാലത്ത് നിശബ്ദരാകാതിരുന്നവര്‍ക്ക് ആദരം; ‘തോക്ക് തോല്‍ക്കും കാലത്തിന്‍റെ’ പുതിയ   ആവിഷ്‌കാരവുമായി രശ്മി സതീഷ്

കോഴിക്കോട്: ‘തോക്ക് തോല്‍ക്കും കാലം വരെ’ എന്ന കവിതയുടെ പുതിയ ദൃശ്യ-ഗാനാവിഷ്‌കാരവുമായി ഗായിക രശ്മി സതീഷ്. കണ്ണന്‍ സിദ്ധാര്‍ത്ഥിന്‍റെ കവിതയായ പടുപാട്ടാണ് രശ്മി പുതിയ രൂപത്തില്‍ അവതരിപ്പിക്കുന്നത്.

പുതിയ രൂപത്തിലാക്കിയ കവിത രശ്മി തന്‍റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. കാളി തീണ്ടിയവര്‍ എന്ന കവിതയിലൂടെ ശ്രദ്ധേയനായ കണ്ണന്‍ സിദ്ധാര്‍ത്ഥിന്‍റെ പടുപാട്ട് ഇതിനോടകം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. പടുപാട്ട് എന്ന കവിത കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഗായിക രശ്മീ സതീഷ് ആലപിച്ചിരുന്നു.
രശ്മിയുടെ സ്വന്തം രേസാ ബാന്‍ഡാണ് പുത്തന്‍ പതിപ്പിന്‍റെ നിര്‍മ്മാണം. റെക്‌സ് വിജയനാണ് ക്രിയേറ്റീവ് കണ്‍സള്‍ട്ടന്റ്.

https://www.facebook.com/IAmResmiSateesh/videos/2421090561243589/

0Shares