ഈ സ്കൂൾ കുട്ടികളെ കണ്ട് പഠിക്കണം നാം; ഇവരുടെ തലമുടി ഇനി അർബുദ രോഗികൾക്ക് സ്വന്തം

  • Post category:news
  • Reading time:1 min read
You are currently viewing ഈ സ്കൂൾ കുട്ടികളെ കണ്ട് പഠിക്കണം നാം; ഇവരുടെ തലമുടി ഇനി അർബുദ രോഗികൾക്ക് സ്വന്തം

ഉദുമ(കാസർകോട്) : അർബുദ ബാധിതർക്ക് സ്വന്തം തലമുടി മുറിച്ച് നൽകി സാമൂഹിക പ്രതിബദ്ധതയ്ക്ക് കാരുണ്യ സ്പർശം നൽകി മാതൃകയാവുകയാണ് പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഒരു കൂട്ടം വിദ്യാർത്ഥിനികൾ. സ്കൂളിലെ എട്ട്, ഒൻപതു ക്ലാസ്സുകളിലെ ഹരിനന്ദന, സുശ്രുത, സുകൃത, അമൃത, ആദിത്യ, അശ്വതി, സ്നേഹ, നന്ദന, ഫിസ ഫർഹാത്തു, നേയ, ആര്യലക്ഷ്മി എന്നീ കുട്ടികളാണ് ഈ സത്കർമ പ്രവർത്തിയിലൂടെ സ്കൂളിനും നാട്ടിനും അഭിമാനമായത്.തൃശൂരിലെ ഹെയർ ബാങ്ക് ചാരിറ്റബിൾ ട്രസ്റ്റിന് കൈമാറിയ മുടികൾ അവിടെ വിഗുകൾ നിർമ്മിച്ച് കാൻസർ രോഗികൾക്ക് സൗജന്യമായി നൽകും. വിദ്യാർത്ഥിനികളെ സ്കൂളിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു. പ്രിൻസിപ്പൽ പി.മാധവൻ അധ്യക്ഷത വഹിച്ചു. എച്ച്. ഹരിഹരൻ, ദീപാപ്രേമൻ, കെ.വി ശ്യാമള, മണികണ്ഠൻ പിലാത്തറ, എൻ.പി.മുരളീധരൻ, മണികണ്ഠൻ നമ്പ്യാർ, ശ്രീശുഭവേണുഗോപാൽ എന്നിവർ സംബന്ധിച്ചു.

0Shares