‘ഈ വിജയത്തില്‍ താങ്കള്‍ ശരിക്കും സന്തോഷിക്കുന്നുണ്ടോ?’; മോദിയെ പരിഹസിച്ച് നടന്‍ പ്രകാശ് രാജ്

  • Post category:news
  • Reading time:1 min read
You are currently viewing ‘ഈ വിജയത്തില്‍ താങ്കള്‍ ശരിക്കും സന്തോഷിക്കുന്നുണ്ടോ?’; മോദിയെ പരിഹസിച്ച് നടന്‍ പ്രകാശ് രാജ്

ചെന്നൈ: ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യമുന്നയിച്ച് നടന്‍ പ്രകാശ് രാജ്. വിജയത്തിന് അഭിനന്ദനങ്ങള്‍ പ്രധാനമന്ത്രി, പക്ഷെ താങ്കള്‍ ശരിക്കും സന്തോഷിക്കുന്നുണ്ടോയെന്ന് പ്രകാശ് രാജ് ചോദിക്കുന്നു. ഫെയ്സ്ബുക്കിലൂടെയാണ് പ്രകാശ് രാജിന്റെ പരിഹാസ ചോദ്യം. ജസ്റ്റ് ആസ്‌ക്കിംഗ് എന്ന ഹാഷ് ടാഗും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്. ഗുജറാത്തിലെ ബിജെപിയുടെ തിളക്കമില്ലാത്ത വിജയത്തെ പരിസിച്ചാണ് പ്രകാശ് രാജിന്റെ ചോദ്യം. പ്രധാനമന്ത്രിയുടെ’വികാസ്’ കൊണ്ട് വരും എന്ന് പറഞ്ഞ 150ല്‍ അധികം സീറ്റുകള്‍ എവിടെയെന്നും നടന്‍ ചോദിച്ചു. വിഭാഗീയ രാഷ്ട്രീയം വിലപോയില്ലെന്ന് പരിഹാസവുമുയര്‍ത്തുന്നുണ്ട് അദ്ദേഹം. ഇന്ത്യയിലെ ഉള്‍നാടുകളിലെ അവഗണിക്കപ്പെട്ട കര്‍ഷകരുടെ പ്രതിഷേധമാണ് ബി.ജെ.പിയുടെ വോട്ട് കുറയാന്‍ കാരണമെന്നും താരം വിലയിരുത്തുന്നു. നഗരകേന്ദ്രീകൃതമായ ഇടങ്ങളില്‍ ബി.ജെ.പി വോട്ട് ഉറപ്പിച്ചപ്പോള്‍ ഗ്രാമങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണച്ചു. കര്‍ഷകരുടെയും ചെറുകിട സംരംഭകരുടെയും പ്രതിഷേധം മറികടക്കാന്‍ ബിജെപിയ്ക്ക് ആവനാഴിയിലെ അമ്പുകള്‍ മുഴുവന്‍ മതിയായില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ആ സാഹചര്യത്തിലാണ് ബിജെപിയുടെ ജനവിരുദ്ധവും തീവ്രഹിന്ദുത്വവുമായ നിലപാടുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തി പ്രകാശ് രംഗത്ത് വരുന്നത്.

0Shares