കാസർകോട്: ഈ വര്‍ഷം ഹജ്ജ് കര്‍മ്മത്തിന് അവസരം ലഭിച്ചവര്‍ മുന്‍കൂര്‍ തുക ഫെബ്രുവരി അഞ്ചിനകം ബാങ്കില്‍ നിക്ഷേപിക്കണം. യാത്രയ്ക്ക് അനുമതി ലഭിച്ചവര്‍ ഒരു ഹാജിക്ക് 81000 രൂപ എന്ന ക്രമത്തിലാണ് സ്റ്റേറ് ബാങ്ക് ഓഫ് ഇന്ത്യയിലോ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലോ ഫെബ്രുവരി അഞ്ചിനകം പണമടക്കേണ്ടത്. പണമടച്ചതിന് ശേഷം ഹാജിമാര്‍ ഒറിജിനല്‍ രശീതി, ഓരോ ഹാജിക്ക് വേണ്ടിയും നിശ്ചിത മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് (ചെസ്റ്റ് എക്‌സ്‌റേ റിപ്പോര്‍ട്ട്, ബ്ലഡ് സി.ബി.സി.റിപ്പോര്‍ട്ട് സഹിതം), ഒറിജിനല്‍ പാസ്‌പോര്‍ട്ട്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സംസ്ഥാന ഹജ്ജ് ഓഫീസില്‍ സമര്‍പ്പിക്കണം. പ്രവാസികള്‍ മുതലായ വിദേശ യാത്രികര്‍ക്ക് ജൂണ്‍ 10 വരെ ഒറിജിനല്‍ പാസ്‌പോര്‍ട്ട് നല്‍കുവാന്‍ അവസരമുണ്ട്. അതിന് ഒരു അപേക്ഷ തയ്യാറാക്കി പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും വ്യക്തമായ തെളിവുകളും സഹിതം സമര്‍പ്പിച്ച് സംസ്ഥാന ഹജ്ജ് കമ്മറ്റിയില്‍ നിന്നും പ്രത്യേകം അനുമതി വാങ്ങണം. ഹജ്ജിന് അവസരം ലഭിച്ച ഹാജിമാരുടെ വിവരങ്ങളും, പണമടക്കുന്നതിനുള്ള പേ സ്ലിപ്പും, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ മാതൃകയും www.hajcommittee.gov.in, www.keralahajcommitee.org എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്.
ഇവ തയ്യാറാക്കി നല്‍കുന്നതിന് ശനിയാഴ്ച(തിയതി 19 ) രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ ഉപ്പള വ്യാപാര ഭവന്‍, കുമ്പള മുഹിമ്മാത്ത് ഹാള്‍, കാസര്‍കോട് റയില്‍വേ സ്റ്റേഷന്‍ റോഡിലുള്ള മൗലവി ഹാള്‍, കാഞ്ഞങ്ങാട് പുതിയകോട്ട മദ്രസ്സ, തൃക്കരിപ്പൂര്‍ ബാഫഖി സൗധം എന്നിവിടങ്ങളിലും ഈമാസം 20 ന് രാവിലെ 9 മണിക്ക് കാലിക്കടവ് ചന്തേര മദ്രസ്സാ ഹാളിലും പ്രത്യേക സൗകര്യമുണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജില്ലാ ട്രയിനര്‍ അമാനുള്ളാഹ്.എന്‍.കെ (9446111188). ഉപ്പള മേഖല: സി.ഇ.ഖാദര്‍ മാസ്റ്റര്‍ (9446411353), പി.എം.മുഹമ്മദ് (9895500073), കുമ്പള മേഖല: സുലൈമാന്‍ കരിവെള്ളൂര്‍ (9496709775), പി.എം.മുഹമ്മദ് ഹനീഫ് (9400440035), കാസറഗോഡ് മേഖല (എം.അബ്ദുല്‍ റസാഖ് (9388454747), ചെര്‍ക്കള മേഖല: സിറാജുദ്ദീന്‍.ടി.കെ.(9447361652), ബഷീര്‍ പൊവ്വല്‍ (9847142338), ഉദുമ മേഖല: സി.ഹമീദ് ഹാജി (9447285759), ചിത്താരി, കാഞ്ഞങ്ങാട് കിഴക്കന്‍ മേഖലകള്‍: എം.ടി.അഷ്റഫ് (9496143420), സത്താര്‍.കെ,.പി (9605035135), കാഞ്ഞങ്ങാട് മേഖല: ഹമീദ് കുണിയ (9447010444), പടന്ന, ചെറുവത്തുര്‍, വലിയ പറമ്പ മേഖല: എ.പി.പി.കുഞ്ഞമ്മദ് (9400460404), ഇ.കെ.അസ്ലം (9961501702) തൃക്കരിപ്പൂര്‍ മേഖല: : എം.ഇബ്രാഹി (9447020830), കെ.മുഹമ്മദ് കുഞ്ഞി ( 9447878406)