
പ്രതിരോധത്തില്‍ തന്നേക്കാള്‍ ഉയരമുളള മൂന്ന് താരങ്ങളെ അനായാസം വെട്ടിച്ച് പന്തുമായി മുന്നേറുന്ന 12കാരന്‍. ഗോള്‍ പോസ്റ്റിനടുത്തേക്ക് സ്വന്തം ടീമംഗത്തിന് അവസാന നിമിഷം പാസ്സ് കൈമാറുന്നു. ഒടുവില്‍ ഗോളടിച്ചതിന്‍റെ ആഘോഷവും. സോഷ്യല്‍മീഡിയയില്‍ താരമാണ് ഇപ്പോള്‍ കാസര്‍കോട് സ്വദേശിയായ മെഹ്‌റൂഫ്. ഒഴിവു ദിവസം കൂട്ടുകാര്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുന്ന വിഡിയോയാണ് വൈറലായിരിക്കുന്നത്.
https://www.facebook.com/watch/?v=337999747087120
മെഹ്‌റൂഫിന്‍റെ പന്തുകളി നിരവധി പേരാണ കേരള മെസ്സി എന്ന പേരില്‍ ക്ഷണനേരം കൊണ്ട് ഷെയര്‍ ചെയ്തത്. കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ആരാധക ഗ്രൂപ്പായ മഞ്ഞപ്പടയുടെ എഫ്ബി പേജിലും ഈ കൊച്ചുമിടുക്കന്‍ ഇടംനേടി. ബ്ലാസ്‌റ്റേഴ്‌സ് മുന്‍ സ്‌ട്രൈക്കര്‍ ഇയാന്‍ ഹ്യൂമും ഡച്ച് ഫു്ടബോള്‍ താരം ഹാന്‍സ് മുള്‍ഡറും ഭാവി ഫുട്‌ബോള്‍ താരത്തെ അഭിനന്ദിച്ച് രംഗത്തെത്തി.
ഈ കുട്ടിയെ ഇപ്പോള്‍ തന്നെ ടീമിലെടുക്കണമെന്നാണ് ഇയാന്‍ ഹ്യൂം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. സ്വയം ഗോള്‍ നേടണമെന്ന സ്വാര്‍ത്ഥതയില്ലാതെ, പക്വതയോടെ ഗോള്‍ നേടാന്‍ പാസ് കൈമാറുന്ന മെഹ്‌റൂഫിന്‍റെ മനസസിനെയും ഫുട്‌ബോള്‍ ആരാധകര്‍ അഭിനന്ദിക്കുന്നു. കേരളത്തിന്‍റെ വളര്‍ന്നു വരുന്ന മെസ്സിയാണെന്ന വിശേഷണത്തോടെയാണ് വിഡിയോ പങ്കുവെയ്ക്കുന്നതും.
