ഈരാറ്റുപേട്ടയില്‍ അവിശ്വാസപ്രമേയം പാസായി; ഇടതുഭരണം നഷ്ടമായി; പിന്തുണച്ച സി.പി.എം വിമതന്‍ ചെയര്‍മാനായേക്കും

  • Post category:news
  • Reading time:1 min read
You are currently viewing ഈരാറ്റുപേട്ടയില്‍ അവിശ്വാസപ്രമേയം പാസായി; ഇടതുഭരണം നഷ്ടമായി; പിന്തുണച്ച സി.പി.എം വിമതന്‍ ചെയര്‍മാനായേക്കും

ഈരാറ്റുപേട്ട: ചെയര്‍മാനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. സിപിഎമ്മിലെ ഒരംഗത്തിന്റെ പിന്തുണയോടെയാണ് പാസായത്. വോട്ടെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന വിപ്പ് ലംഘിച്ച് കൊണ്ട് സി.പി.എമ്മിന്റെ വി.കെ കബീര്‍ വോട്ട് ചെയ്തതോടെയാണ് ഇടത് മുന്നണിക്ക് ഭരണം നഷ്ടമായത്. ഈരാറ്റുപേട്ട മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി.എം റഷീദിനെതിരെ സി.പി.എമ്മിനുള്ളില്‍ ഉയര്‍ന്ന എതിര്‍പ്പുകള്‍ മുതലെടുത്താണ് യു.ഡി.എഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. അഴിമതിയാരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ റഷീദിനോട് രാജിവയ്ക്കാന്‍ സി.പി.എം ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം അതിന് തയ്യാറായിരുന്നില്ല.
തുടര്‍ന്ന് വി.കെ കബീര്‍ റഷീദിനെതിരെ പരസ്യമായി രംഗത്തെത്തി.വിഭാഗീയത ശക്തമായതോടെ റഷീദിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ഇതിനിടെ വന്ന അവിശ്വാസപ്രമേയചര്‍ച്ചയില്‍ പങ്കെടുക്കേണ്ടതില്ലെന്നു സി.പി.എം അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നു. 28 അംഗ കൗണ്‍സിലില്‍ മുസ്ലീം ലീഗും കോണ്‍ഗ്രസും ജനപക്ഷവും ചേര്‍ന്ന് പ്രതിപക്ഷത്തിന് 14 പേരാണുള്ളത്. ജനപക്ഷത്തിലെ ഒരംഗത്തിന്റയും എസ്.ഡി.പി.ഐയുടേയും പിന്തുണയോടെയായിരുന്നു സി.പി.എമ്മിന്റ ഭരണം. സി.പി.എം വിമതനായ വി കെ കബീര്‍ പുതിയ ചെയര്‍മാനാകുമെന്നാണ് വിവരം.

0Shares