ഇ- വേ ബില്‍ എന്താണ്? ആര്‍ക്കൊക്കെ ഇ- വേബില്‍ ജനറേറ്റ് ചെയ്യാം?

  • Post category:news
  • Reading time:1 min read
You are currently viewing ഇ- വേ ബില്‍ എന്താണ്? ആര്‍ക്കൊക്കെ ഇ- വേബില്‍ ജനറേറ്റ് ചെയ്യാം?

കാസര്‍കോട്: അമ്പതിനായിരം രൂപയോ അതിലധികമോ മൂല്യം വരുന്ന ചരക്ക് നീക്കത്തിന് ആവശ്യമായ രേഖയാണ് ഇ- വേ ബില്‍. ജി.എസ്.ടി ആക്ടിലെ വകുപ്പ് 51 പ്രകാരം ചരക്ക് നീക്കത്തിന് ചുമതലപ്പെട്ട വ്യക്തി ഗതാഗതം തുടങ്ങുന്നതിന് മുന്‍പ് ഇ- വേ ബില്‍ ജനറേറ്റ് ചെയ്യുകയും നിര്‍ബന്ധമായും കൈവശം വെയ്‌ക്കേണ്ടതുമാണ്. ഇ- വേബില്‍ ജനറേറ്റ് ചെയ്യുന്നതിന് ഇ-വേ ബില്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരിക്കണം.

ഇ-വേ ബില്‍ ജനറേറ്റ് ചെയ്യുന്നതിന് ആവശ്യമായ രേഖകള്‍

1) ടാക്‌സ് ബില്‍/ഡെലിവറി ചലാന്‍/ബില്‍ ഓഫ് സപ്ലൈ/ക്രെഡിറ്റ് നോട്ട്/ഡെബിറ്റ് നോട്ട്
2) ട്രാന്‍സ്‌പോര്‍ട്ടര്‍ ഐ.ഡി (പാര്‍സല്‍ ഏജന്‍സി മുകാന്തിരമാണ് ചരക്ക് നീക്കമെങ്കില്‍)
3) വാഹന നമ്പര്‍ (പാര്‍സല്‍ ഏജന്‍സി മുകാന്തിരമല്ലാത്ത ചരക്ക് നീക്കമെങ്കില്‍)
ആര്‍ക്കൊക്കെ ഇ- വേ ബില്‍ ജനറേറ്റ് ചെയ്യാം?

1) സാധനം വാങ്ങുന്ന ആള്‍
2) സാധനം വില്‍ക്കുന്ന ആള്‍
3) ട്രാന്‍സ്‌പോര്‍ട്ടര്‍ (പാര്‍സല്‍ ഏജന്‍സി)

ഈ വിഭാഗത്തിലെ ആരെങ്കിലും ഒരാള്‍ നിര്‍ബന്ധമായും എടുത്തിരിക്കണം.

സംസ്ഥാനത്തിനുള്ളില്‍ സ്വന്തം ആവശ്യത്തിന് ഇ- വേ ബില്‍ ആവശ്യമാണോ?
സംസ്ഥാനത്തിനുള്ളില്‍ സ്വന്തം ആവശ്യത്തിന് വാങ്ങുന്ന ചരക്കുകള്‍ ഇരുപത്തഞ്ചു കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ ചരക്ക് നീക്കം നടത്തുന്നതിന് ഇ- വേ ബില്‍ ആവശ്യമില്ല. പക്ഷെ, ചരക്കുകള്‍ വാങ്ങിക്കുന്ന കടയില്‍ നിന്നും ഉപഭോക്താവിന്റെ സ്ഥലത്തേക്ക് ഇരുപത്തഞ്ചു കിലോമീറ്ററില്‍ കൂടുതല്‍ ദൂരമുണ്ടെങ്കില്‍ ഇ- വേ ബില്‍ നിര്‍ബന്ധമാണ്.അല്ലാത്തപക്ഷം പിടിക്കപെടുകയാണെങ്കില്‍ പിഴ ചുമത്തപ്പെട്ടേക്കാം സാധനത്തിന്റെ വിലയും അതിന്മേല്‍ ചുമത്തപ്പെട്ട ടാക്‌സും കൊടുത്തിട്ടുള്ളതൊന്നും ബാധകമാവില്ല. കാരണം ഇരുപത്തഞ്ചു കിലോമീറ്ററിനപ്പുറത്തേക്ക് സ്വന്തം ആവശ്യത്തിനുള്ള ചരക്ക് നീക്കത്തിനും ഇ- വേ ബില്‍ നിയമപ്രകാരം നിര്‍ബന്ധമാണ് അതുകൊണ്ട് ഏത് കടയില്‍ നിന്നാണോ സാധനങ്ങള്‍ വാങ്ങുന്നത് കടക്കാരനോട് നിര്‍ബന്ധമായും ബില്ലിന്റെ കൂടെ ഇ- വേ ബില്‍ ചോദിച്ചു വാങ്ങണം. ഉപഭോക്താവിന് നേരിട്ട് എടുക്കാനുള്ള സംവിധാനവുമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്:- ബി.ആര്‍.ക്യൂ അസോസിയേറ്റ്‌സ്, കറന്തക്കാട്, കാസര്‍കോട്- 04994 225896, 9633181898.

0Shares