കണ്ണൂര്‍: മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദിന്റെ വിയോഗത്തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ നാളെ സര്‍വകക്ഷി ഹര്‍ത്താല്‍. വാഹനങ്ങള്‍ തടയില്ല. മലപ്പുറം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ഇന്നും നാളെയും നടത്താനിരിക്കുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ല.

