ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം; ജാര്‍ഖണ്ഡില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ ബി.ജെ.പി സര്‍ക്കാര്‍ നിരോധിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം; ജാര്‍ഖണ്ഡില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ ബി.ജെ.പി സര്‍ക്കാര്‍ നിരോധിച്ചു

ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം ആരോപിച്ചുകൊണ്ട് ജാര്‍ഖണ്ഡില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പിഎഫ്‌ഐ) നിരോധിച്ചു. നിരോധന ഉത്തരവില്‍ പിഎഫ്‌ഐയുടെ അംഗങ്ങള്‍ ഐഎസുമായി രഹസ്യമായി ബന്ധപ്പെട്ടിരുന്നുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ആഭ്യന്തരവകുപ്പിന്റെയും നിയമവകുപ്പിൻ്റെയും നിര്‍ദ്ദേശപ്രകാരം ജാര്‍ഖണ്ഡിലെ ബി.ജെ.പി സര്‍ക്കാര്‍ ചൊവ്വാഴ്ചയാണ് നിരോധനം പ്രഖ്യാപിച്ചത്.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് സിറിയയിലേക്ക് പോയ പി.എഫ്‌.ഐ അംഗങ്ങള്‍ ഐ.എസില്‍ പ്രവര്‍ത്തിക്കുന്നതായും ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. പി.എഫ്‌.ഐയുടെ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നതായി ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനമെന്ന് ജാര്‍ഖണ്ഡ് നിയമവകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ദിനേശ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

സാമൂഹികപ്രവര്‍ത്തനം നടത്തുന്നതിന്റെ മറവില്‍ ഭരണകൂടത്തിന് എതിരായ പ്രവര്‍ത്തനങ്ങളില്‍ പിഎഫ്‌ഐ ഏര്‍പ്പെടുന്നതായി കണ്ടെത്തിയിരുന്നു. രാജ്യവ്യാപകമായി സംഘടന പ്രവര്‍ത്തിക്കുന്നുവെങ്കിലും സംസ്ഥാനത്തിന്റെ അധികാരപരിധിയില്‍ നിരോധിക്കാന്‍ കഴിയുമെന്നും ദിനേശ് പറഞ്ഞു. സംസ്ഥാന ഭരണകൂടത്തിന്റെ ഉത്തരവുകള്‍ അനുസരിക്കുമെന്ന് എ.ഡി.ജി.പി ആര്‍കെ മുല്ലിക് പറഞ്ഞു.

0Shares