ഇഷ്ട നടൻ്റെ ചിത്രം റിലീസ് നീളുന്നു; മനംനൊന്ത ആരാധകന്‍ ആത്മഹത്യ ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing ഇഷ്ട നടൻ്റെ  ചിത്രം റിലീസ് നീളുന്നു; മനംനൊന്ത ആരാധകന്‍ ആത്മഹത്യ ചെയ്തു

ചെന്നൈ: ബാഹുബലി നായകന്‍ പ്രഭാസിന്റെ ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം സഹോയെക്കുറിച്ച് പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്നാല്‍ ഇതിന്റെ പേരില്‍ ആത്മഹത്യ ചെയ്തിരിക്കുകയാണ് ഒരു ആരാധകന്‍. കൃഷ്ണ എന്നു പേരുള്ള ആരാധകനാണ് സഹോയുടെ റിലീസ് നീളുന്നതില്‍ മനംനൊന്ത് മരിച്ചത്. ആത്മഹത്യാകുറിപ്പിലൂടെയാണ് കൃഷ്ണ ഇത് വ്യക്തമാക്കിയത്. സാഹോയുടെ നിര്‍മാതാക്കളായ യുവി ക്രിയേഷന്‍സും സംവിധായകന്‍ സുജീത്തുമാണ് തന്റെ ആത്മഹത്യയ്ക്ക് കാരണക്കാര്‍ എന്നാണ് യുവാവിന്റെ ആരോപണം. സിനിമയെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിടാതെ റിലീസ് നീട്ടിക്കൊണ്ട് പോകുകയാണെന്നും ഇത് തന്നെ കടുത്ത മാനസിക പ്രതിസന്ധിയിലാക്കിയെന്നുമാണ് കത്തില്‍ പറയുന്നത്. ചിത്രത്തിലെ താരത്തിന്റെ ക്ലീന്‍ ഷേവ് ലുക്ക് തന്നെ വൈറലായിരുന്നു. 250 കോടിയിലൊരുങ്ങുന്ന സഹോ തെലുങ്ക്,തമിഴ്,ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ശ്രദ്ധ കപൂറാണ് ചിത്രത്തില്‍ നായികയാകുന്നത്. യു.വി ക്രിയേഷന്‍സിന്റെ ബാനറില്‍ വി.വംശി കൃഷ്ണറെഡ്ഡി, പ്രമോദ് ഉപ്പാളപടി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

0Shares