തിരുവനന്തപുരം: സെന്‍കുമാറിന് അനുകൂലമായി വന്ന സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിധിയുടെ പകര്‍പ്പ് കൈയ്യില്‍ കിട്ടിക്കഴിഞ്ഞ് നിയമപരമായി എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് നോക്കി അത് പോലെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ ജീവനക്കാരാണെന്നും അതിനാല്‍ വിധിയില്‍ ഒന്നും പറയാന്‍ സാധിക്കില്ലെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.