കോതമംഗലം: പെണ്‍കുട്ടികളുടെ നഗ്നഫോട്ടോ വാട്സ്ആപില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയും സുഹൃത്തും അറസ്റ്റില്‍. എം.എസ്.ഡബ്ല്യൂ വിദ്യാര്‍ത്ഥിനിയും അതിരപ്പിള്ളി വെറ്റിലപ്പാറ സ്വദേശിനിയുമായ ആഷ്ലി (23)യും അതിരപ്പിള്ളി വെറ്റിലപ്പാറ കണിയാംപറമ്പില്‍ അരുണ്‍ പീറ്ററുമാണ് (25) പൊലീസിന്റെ പിടിയിലായത്. ലൈംഗീക വൈകൃതത്തിനടിമയായ അരുണിന്റെ താല്‍പര്യ പ്രകാരം പെണ്‍കുട്ടി സഹപാഠിയുടെ നഗ്ന ഫോട്ടോ സംഘടിപ്പിക്കുകയായിരുന്നു.
സ്വകാര്യ കോളജ് ഹോസ്റ്റലില്‍ താമസിക്കുമ്പോള്‍ വിദ്യാര്‍ത്ഥിനി പകര്‍ത്തിയ ഫോട്ടോയും വീഡിയോയും വാട്സ്ആപ് വഴി അരുണിന് കൈമാറിയിരുന്നു. സംശയം തോന്നിയ ഒരു പെണ്‍കുട്ടിയാണ് പോലിസില്‍ പരാതിപ്പെട്ടത്. ഇരു പ്രതികളുടെയും മൊബൈല്‍ ഫോണുകളും അതിലെ ദൃശ്യങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാല് വിദ്യാര്‍ഥിനികളുടെ ഫോട്ടോയും ഇവര്‍ പകര്‍ത്തിയതായി സൂചനയുണ്ട്.
ഇഷ്ടം നഗ്ന ചിത്രം; കാമുകനെ സന്തോഷിപ്പിക്കാനായി സഹപാഠിയുടെ നഗ്നഫോട്ടോ പകര്‍ത്തി വാട്സ് ആപില്‍ അയച്ചുകൊടുത്തു: വിദ്യാര്‍ത്ഥിനിയും കാമുകനും അറസ്റ്റിലായത് ഇങ്ങനെ