ഇശൽ മഴ പോലെ പാട്ടിന്‍റെ ഈണത്തിൽ ഒപ്പന

  • Post category:news
  • Reading time:1 min read
You are currently viewing ഇശൽ മഴ പോലെ പാട്ടിന്‍റെ ഈണത്തിൽ ഒപ്പന

കാസർകോട്: ഇശൽ മഴ പോലെ ഒപ്പന പാട്ടിന്‍റെ ഈണത്തിൽ മണവാട്ടിയെ ആനന്ദിപ്പിച്ചുകൊണ്ട് കൈകൊട്ടി കളിച്ചപ്പോൾ കാണികൾ ആനന്ദത്തിലായി. റവന്യു ജില്ലാ കലോത്സവത്തിൽ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ഒപ്പന അരങ്ങിലെത്തിയപ്പോൾ വേദി ഒന്നിൽ കാണികൾ തിങ്ങിക്കൂടി. യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടന്നത്.

യു.പി വിഭാഗം ഒപ്പനയിൽ ഒന്നാം സ്ഥാനം ആയിഷത്ത് ഫർവ്വ ഫൈസൽ ടീം ജി.യു. പി.എസ്‌.ചെമ്മനാട് വെസ്റ്റ് കാസര്‍കോട്.

രണ്ടാം സ്ഥാനം അസ്മ ഷിറീൻ കെ.എസ് ടീം ഉദുമ പടിഞ്ഞാർ ജമാത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ.

മൂന്നാം സ്ഥാനം ആര്യ രാജ്.സി ടീം എ.സി. കെ.എൻ.എസ്. ജി.യു. പി.എസ്. മേലാങ്കോട്ട്.

ഹൈ സ്കൂൾ വിഭാഗം ഒപ്പനയിൽ ഒന്നാം സ്ഥാനം അശ്വതി ബാലകൃഷ്ണൻ ടീം ദുർഗ എച്ച്.എസ്‌.എസ്. കാഞ്ഞങ്ങാട്, ഹൊസ്ദുർഗ്.

രണ്ടാം സ്ഥാനം ഖദീജ സന. ടി.എ ടീം സി.ജെ.എച്ച്.എസ്‌.എസ്. ചെമ്മനാട്.

മൂന്നാം സ്ഥാനം ശ്വേത വിനോദ്. എം ടീം ജി.എഫ്.വി.എച്ച്.എസ്. എസ്. ചെറുവത്തുർ.

ഹയർസെക്കന്ററി വിഭാഗം ഒപ്പനയിൽ ഒന്നാം സ്ഥാനം ഫാത്തിമത്ത് രഹിമ അബ്ദുൽ രഹിമാൻ ടീം
സി.ജെ.എച്ച്. എസ്.എസ് ചെമ്മനാട്, കാസർകോട്.

രണ്ടാം സ്ഥാനം അഭിസൂര്യ സുരേഷ് ടീം ദുർഗ.എച്ച്. എസ്‌.എസ് കാഞ്ഞങ്ങാട്.
മൂന്നാം സ്ഥാനം അഞ്ജന.കെ ടീം ജി.എച്ച്. എസ്.എസ് ഹൊസ്ദുർഗ്.

0Shares