ഹൈദരാബാദ്: പലരില്‍ നിന്നും പണം തട്ടി മുങ്ങുന്ന വിദഗ്ദന്മാരെക്കുറിച്ച് നിരവദി തവണ കേട്ടിട്ടുണ്ട്. എന്നാല്‍ ആഡംബര ഹോട്ടലില്‍ താമസിച്ച് ബില്‍ 3.38 ലക്ഷം രൂപയായതിനു ശേഷം പണം നല്‍കാതെ മുങ്ങിയ വിദഗ്ദനെക്കുറിച്ച് കേട്ടിട്ടുണ്ടാകില്ല. ഇയാളെ കണ്ടെത്താന്‍ ഹൈദരാബാദ് പോലീസ് പടിച്ചപണി പതിനെട്ടും പയറ്റുകയാണ്. 
ഹൈദരാബാദിലെ ദ പാര്‍ക്ക് ഹോട്ടലില്‍ ഒരുമാസത്തോളം അടിച്ച് പൊളിച്ച് താമസിച്ച് ബില്‍ വന്നപ്പോള്‍ ദാ ഇപ്പോ വരാം എന്ന് പറഞ്ഞ് മുങ്ങിയിരിക്കുകയാണ് ഒരു വിരുതന്‍. കൃഷ്ണ ചൈതന്യ എന്ന പേരിലാണ് ഇയാള്‍ ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ താമസം തുടങ്ങിയ ഇയാള്‍ താന്‍ സമ്പന്നനാണെന്നും പണം തരാതെ മുങ്ങില്ലെന്നും പറഞ്ഞ് സ്വന്തമെന്ന് പറഞ്ഞ് ഒരു കാര്‍ ഹോട്ടലില്‍ വച്ചിട്ടാണ് പോയത്. എന്നാല്‍ കാറുകള്‍ വാടകയ്ക്ക് നല്‍കുന്ന ഒരു സ്വകാര്യ കമ്പനി കാറിനു വേണ്ടി അന്വേഷിച്ചു വന്നപ്പോഴാണ് തങ്ങള്‍ക്ക് ചതി പറ്റിയ കാര്യം ഹോട്ടലുകാര്‍ മനസ്സിലാക്കുന്നത്.