ചണ്ഡീഗഢ്: ചണ്ഡീഗഢിലെ വൈദ്യുതി-ജലസേചന മന്ത്രി റാണാ ഗുര്‍ജിത്തിന്റെ കമ്പനിയിലെ പാചകക്കാരന്‍ നേടിയെടുത്തത് 26 കോടിയുടെ ഖനന കരാര്‍. 36 കാരനായ അമിത് ബഹദൂറെന്ന ഇയാളുടെ മാസ വരുമാനം വെറും 11,706 രൂപമാത്രമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍ ഇരുപത്തിരണ്ടായിരത്തില്‍ താഴെ മാത്രമാണ് നിക്ഷേപം. എന്നാല്‍ കഴിഞ്ഞ മാസം ഇത് അയ്യാരിരത്തില്‍ താഴെയാവുകയും ചെയ്തു. തുടര്‍ന്ന് മെയ് 19ന് നടന്ന ലേലത്തിലാണ് ഇയാള്‍ 26 കോടിരൂപയുടെ കരാര്‍ ഉറപ്പിച്ചത്.

ബാങ്കില്‍ തുച്ഛമായ നിക്ഷേപം ഉള്ള വ്യക്തിക്ക് എങ്ങനെ ഇത്ര വലിയ കരാര്‍ ഏറ്റെടുക്കാനായി എന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന ചോദ്യം. കരാര്‍ ഉറപ്പിച്ച ശേഷം മെയ് 21ന് തന്നെ ഇയാള്‍ അഡ്വാന്‍സ് തുകയായ 13.34 കോടിരൂപ സര്‍ക്കാറില്‍ അടച്ചതോടെയാണ് സംഭവം വിവാദമായത്. വിവാദമായതോടെ ഇയാള്‍ നാടു വിട്ടെന്നും കാണിച്ച് എതിര്‍ പാര്‍ട്ടിക്കാര്‍ വന്‍ പ്രതിഷേധമാണ് നടത്തി വരുന്നത്.