ഇരുട്ടിന്റെ മറവിൽ ബസ്സിന്‌ നേരെ കല്ലേറ് : കുമ്പള-ബദിയടുക്ക-മുള്ളേരിയ റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്കുന്നു

  • Post category:local news
  • Reading time:1 min read
You are currently viewing ഇരുട്ടിന്റെ മറവിൽ ബസ്സിന്‌ നേരെ കല്ലേറ് : കുമ്പള-ബദിയടുക്ക-മുള്ളേരിയ റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്കുന്നു


കാസർകോട് : കുമ്പള – ബദിയടുക്ക – മുള്ളേരിയ റൂട്ടിൽ സർവീസ് നടത്തികയായിരുന്ന ഗുരുവായൂരപ്പൻ ബസ്സിന്‌ നേരെ കല്ലേറ്. ഇന്നലെ രാത്രി 8:30 ഓടെ മവ്വാർ നടുവങ്കടിയിലെയിരുന്നു സംഭവം. ഇരുട്ടിന്റെ മറവിൽ ബൈക്കിലെത്തിയ സംഘം ബസ്സിന് നേരെ കല്ലെറിയുകയായിരുന്നു എന്നാണ് ബസ് ജീവനക്കാർ പറയുന്നത്. കല്ലേറിൽ ബസ്സിന്റെ മുൻ വശത്തെ ഗ്ലാസ് പൂർണമായും തകർന്നു.

ബസ്സിന് നേരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ച് കുമ്പള – ബദിയടുക്ക – മുള്ളേരിയ റൂട്ടിൽ സ്വകാര്യ ബസ്സ് സർവീസ് നടത്തുന്നില്ല. അക്രമികളെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് ബസ് ജീവനക്കാരാണ് പണിമുടക്കുന്നത്. ഇത് യാത്രക്കാരെ വലച്ചു.

 

0Shares