ഇരിട്ടിയില്‍ ബൈക്കിലെത്തി യുവതിയുടെ മാല കവര്‍ന്നു; രണ്ട് പേരെ പോലിസ് പിന്തുടര്‍ന്നു പിടികൂടി

  • Post category:news
  • Reading time:1 min read
You are currently viewing ഇരിട്ടിയില്‍ ബൈക്കിലെത്തി യുവതിയുടെ മാല കവര്‍ന്നു; രണ്ട് പേരെ പോലിസ് പിന്തുടര്‍ന്നു പിടികൂടി

ഇരിട്ടി: ബൈക്കിലെത്തി യുവതിയുടെ കഴുത്തിലണിഞ്ഞ സ്വര്‍ണ്ണമാല പൊട്ടിച്ചു കടന്നു കളഞ്ഞ രണ്ടംഗ സംഘത്തെ പോലിസി പിടികൂടി. മുഴക്കുന്ന് എസ്.ഐ രാജേഷും സംഘവുമാണ് സമയോചിത ഇടപെടലിലൂടെ പിടികൂടിയത്. ശിവപുരം റസീന മന്‍സിലില്‍ ബഷീര്‍ (29), സുമഹ മന്‍സിലില്‍ ഒമ്പാന്‍ അബ്ദുറഹിമാന്‍ (38) എന്നിവരാണ് ബൈക്ക് സഹിതം പിടിയിലായത്. വ്യാഴാഴ്ച വൈകീട്ട് ആറര മണിയോടെ കടുക്കാപ്പാലത്താണ് സംഭവം. ഇരിട്ടിയില്‍ നിന്നും ജോലി കഴിഞ്ഞ് ബസ്സിറങ്ങി വീട്ടിലേക്ക് പോകവെയാണ് കവര്‍ച്ച.യുവതിയുടെ കഴുത്തിലണിഞ്ഞ സ്വര്‍ണ്ണമാല നമ്പറില്ലാത്ത പള്‍സര്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. ഉടന്‍ തന്നെ യുവതി എസ്.ഐ യെയും നാട്ടുകാരേയും വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തുകയും ചെയ്തു. യുവതിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച പോലിസ് ഉടന്‍ തന്നെ അന്വേഷണം വ്യാപിപ്പിച്ചു. പിന്നീട് സംഘത്തെ മുഴക്കുന്ന് ഭാഗത്തുവെച്ച് പിടികൂടി. ഇവരില്‍ നിന്നു പൊട്ടിച്ച മാലയും കണ്ടെടുത്തു. പിടികൂടിയ സംഘത്തെ വെള്ളിയാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കി.

 

0Shares