കാസര്‍കോട്: വിശ്വശാന്തിക്ക് മതവിദ്യ എന്ന പ്രമേയത്തില്‍ അണങ്കൂര്‍ റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീനും മദ്രസാ മാനേജ്‌മെന്റ് അസോസിയേഷനും സംയുക്തമായി മാനേജ്‌മെന്റ്- മുഅല്ലിം സംഗമവും ഇന്‍തിബാഹ് സമ്മേളനവും പ്രാര്‍ത്ഥനാ സദസും സംഘടിപ്പിച്ചു. കൊല്ലമ്പാടി ബദ്റുല്‍ ഹുദാ സെക്കണ്ടറി മദ്രസയില്‍ നടന്ന പരിപാടി സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ ഖാസിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സത്താര്‍ ഹാജി അണങ്കൂര്‍ അധ്യക്ഷനായി. മുഹമ്മദ് ഹനീഫ് ദാരിമി പ്രാര്‍ത്ഥനയും അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി മുഖ്യ പ്രഭാഷണവും നടത്തി. സമസ്ത മുദരിബ് അബ്ദുല്‍ ലത്തീഫ് നിസാമി വിഷയാവതരണം നടത്തി.
സമസ്ത പൊതുപരീക്ഷയില്‍ ടോപ് പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും ഉസ്താദുമാര്‍ക്കുമുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. മൊയ്തീന്‍ കൊല്ലമ്പാടി, കണ്ണൂര്‍ അബ്ദുല്ല, ടി.എ ഷാഫി തുരുത്തി, ടി.എ മുനീര്‍ അണങ്കൂര്‍, കെ.എം അബ്ദുല്ല ഹാജി സംസാരിച്ചു. തുടര്‍ന്ന് നടന്ന അല്‍മുഅല്ലിം സെഷനില്‍ അണങ്കൂര്‍ റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡണ്ട് ഖാസിം ഫൈസി പെരുമ്പള അധ്യക്ഷനായി. അസ്ലം അസ്ഹരി പൊയ്ത്തുംകടവ് വിഷയമവതരിപ്പിച്ചു. ഹമീദലി നദ്വി ഫൈസി, അറഫാത്ത് അസ്ഹരി, ഷറഫുദ്ധീന്‍ മൗലവി സംസാരിച്ചു. അഹ്മദ് ഫൈസി തുരുത്തി പ്രാര്‍ത്ഥന സദസിന് നേതൃത്വം നല്‍കി.
ഇന്‍തിബാഹ് സമ്മേളനവും പ്രാര്‍ത്ഥന സദസും മുഅല്ലിം സംഗമവും സംഘടിപ്പിച്ചു