
കാസർകോട്: ജില്ലാ ഭരണ നിര്‍വ്വഹണവിഭാഗത്തില്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയ കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു സര്‍ട്ടിഫിക്കറ്റ് നല്‍കി. കേന്ദ്ര സര്‍വകലാശാലയില്‍ ബിരുദാനന്ത ബിരുദ പഠനത്തിൻ്റെ ഭാഗമായി ജില്ലയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയ 33 വിദ്യാര്‍ത്ഥികള്‍ക്കാണ് സര്‍ട്ടിഫിക്കറ്റ നല്‍കിയത്.

ഡി.ടി.പി.സി, കാസര്‍കോട് വികസനപാക്കേജ്, കൃഷി വകുപ്പ്, ഫിഷറീസ് വകുപ്പ്, വ്യവാസയ വകുപ്പ്, യുവജനക്ഷേമ ബോര്‍ഡ് തുടങ്ങിയ വിഭാഗങ്ങളില്‍ 12 പ്രൊജക്ടുകളിലായാണ് വിദ്യാര്‍ത്ഥികള്‍ പ്രവര്‍ത്തിച്ചത്. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി രാജ്‌മോഹന്‍, കളക്ടറുടെ ഇന്റേണ്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
