ഇന്റീരിയല്‍, എക്സ്റ്റീരിയല്‍ മേഖലയിലെ ‘ഐക്ക’ കാസര്‍കോട് ജില്ലാ കമ്മിറ്റി രൂപീകരിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing ഇന്റീരിയല്‍, എക്സ്റ്റീരിയല്‍ മേഖലയിലെ ‘ഐക്ക’ കാസര്‍കോട്  ജില്ലാ കമ്മിറ്റി രൂപീകരിച്ചു


കാസര്‍കോട്: ഇന്റീരിയല്‍, എക്സ്റ്റീരിയല്‍ മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനും കരാറുകാരുടെ ഉന്നമനത്തിനും സംഘടന രൂപീകരിച്ചു. ഇന്റീരിയര്‍ എക്സ്റ്റീരിയര്‍ കണ്‍സള്‍ട്ടന്റ് ആന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ എന്ന പേരിലാണ് സംഘടന രൂപീകരിച്ചത്.

കാസര്‍കോട് ജില്ലാകമ്മറ്റി രൂപീകരണം ഹോട്ടല്‍ ഹൈവേ കാസ്റ്റില്‍ നടന്ന രൂപീകരണം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഐക്ക സംസ്ഥാന പ്രസിഡന്റ് പി.ഡി ഷാജി അധ്യക്ഷനായി. വി.എം മുനീര്‍ മെമ്പര്‍ഷിപ്പ് വിതരണം ചെയ്തു. അബ്ദുല്‍ കരീം, എം.കെ മൊയ്തീന്‍, ടി.എ ഷാഫി, നാസര്‍ എടച്ചാക്കൈ, സനോജ്, സുനില്‍കുമാര്‍, പ്രസൂണ്‍ സംബന്ധിച്ചു. ഐക്ക സംസ്ഥാന സെക്രട്ടറി ത്വാഹാ ഹമീദ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഹാരിസ് ബന്നു നന്ദിയും പറഞ്ഞു.

കാസര്‍കോട് ജില്ലാ ഭാരവാഹികള്‍: മുഹമ്മദ് ഹാരിസ് (പ്രസിഡന്റ്), ഹബീബ് റഹ് മാന്‍(സെക്രട്ടറി), ടി.കെ മുഹമ്മദ് ഷബീര്‍(വൈസ് പ്രസിഡന്റ്), എ.പി അബീദ്(ജോയിന്റ് സെക്രട്ടറി), മുഹമ്മദ് അന്‍സാഫ്(ട്രഷറര്‍).

0Shares