ഇന്ന് മകരവിളക്ക്: ഭക്തി നിറവില്‍ ശബരിമല.

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ന് മകരവിളക്ക്: ഭക്തി നിറവില്‍ ശബരിമല.

ശബരിമല : അയ്യപ്പനെ ഒരു നോക്കുകാണുവാനുള്ള കാത്തിരിപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ശബരിമല സന്നിധിയെ ഭക്തിസാന്ദ്രമാക്കി ദശലക്ഷം അയ്യപ്പ ഭക്തര്‍. തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പന്റെ ദീപാരാധനയ്ക്കും പൊന്നമ്പലമേട്ടിലെ മകരജ്യോതിക്കുമായി ശബരിമല ഒരുങ്ങി കഴിഞ്ഞു. പതിനായിരക്കണക്കിന് അയ്യപ്പന്മാരാണ് സന്നിധാനത്തും പമ്പയിലുമെല്ലാം മകരവിളക്ക് കാണാന്‍ കാത്തിരിക്കുന്നത്.
വൈകിട്ട് ആറരയോടെയാണ് ദീപാരാധന. ഇതിനുശേഷമാണ് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയുക. തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കാന്‍ പമ്പ, സന്നിധാനം എന്നിവിടങ്ങളിലായി അയ്യായിരത്തോളം പോലീസുകാരെ വിന്യസിപ്പിച്ചിട്ടുണ്ട്.

0Shares