ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി ട്വന്റി മത്സരം ഇന്ന്; ഇന്ത്യൻ ടീമിൽ മൂന്ന് മാറ്റങ്ങൾ

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി ട്വന്റി മത്സരം ഇന്ന്; ഇന്ത്യൻ ടീമിൽ മൂന്ന് മാറ്റങ്ങൾ

സെഞ്ചൂറിയന്‍: ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി ട്വന്റി മത്സരം ഇന്ന് നടക്കുമ്പോള്‍ പ്രധാനമായും മൂന്ന് മാറ്റങ്ങളാണ് ടീം ഇന്ത്യ വരുത്തിയിരിക്കുന്നത്. ആദ്യ ട്വ്ന്റി ട്വന്റി യില്‍ പരിക്ക് പറ്റിയ ക്യാപറ്റന്‍ വിരാട് കോഹ്ലിക്ക് കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ കോഹ്ലിക്ക് പകരം ഗ്രൗണ്ടില്‍ ഇറങ്ങുന്നത് ശ്രേയസ് അയ്യരായിരിക്കും. നിലവില്‍ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ 1-0 ന് മുന്നിലാണ്.


ദിനേശ് കാര്‍ത്തിക്കിനും കുല്‍ദീപി യാദവിനും ടീമില്‍ ഇടം നല്‍കാന്‍ ആയിരിക്കും ക്യാപ്റ്റന്‍ ശ്രമിക്കുക മനേഷ് പാണ്ഡ്യക്ക് പകരമാകും ദിനേശ് കാര്‍ത്തിക്ക് എത്തുക. ഉനദ്ഘട്ടിന് പകരം കുല്‍ദീപും കളത്തിൽ ഇറങ്ങും. ഇന്നത്തെ മത്സരം വിജയിക്കാനായാല്‍ കിരീടം ഇന്ത്യക്ക് സ്വന്തമാകും നേരത്തെ ഏകദിന പരമ്പര ഇന്ത്യ 5-1ന് സ്വന്തമാക്കിയിരുന്നു. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ പരമ്പര നേടിയത്.

0Shares