ഇന്ത്യ- ചൈന ദോക് ലാം തര്‍ക്കമേഖലയില്‍ ചൈനയുടെ വന്‍ സൈനിക സന്നാഹം; ഏഴു ഹെലിപാഡുകള്‍, ആയുധപ്പുര, ആയുധസജ്ജമായ വാഹനങ്ങള്‍; ഉപഗ്രഹദൃശ്യങ്ങള്‍ പുറത്ത് വന്നു

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യ- ചൈന ദോക് ലാം തര്‍ക്കമേഖലയില്‍ ചൈനയുടെ വന്‍ സൈനിക സന്നാഹം; ഏഴു ഹെലിപാഡുകള്‍, ആയുധപ്പുര, ആയുധസജ്ജമായ വാഹനങ്ങള്‍; ഉപഗ്രഹദൃശ്യങ്ങള്‍ പുറത്ത് വന്നു

ന്യൂഡല്‍ഹി: ദോക് ലാം തര്‍ക്കമേഖലയില്‍ ചൈനയുടെ വന്‍ സൈനിക സന്നാഹം. ഇതിന്റെ ഉപഗ്രഹദൃശ്യങ്ങള്‍ പുറത്ത് വന്നു. ഇന്ത്യന്‍ സേനാ പോസ്റ്റില്‍ നിന്ന് 80 മീറ്റര്‍ അകലെ, ഏഴു ഹെലിപാഡുകള്‍, ആയുധപ്പുര, കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ എന്നിവയാണ് ചൈന നിര്‍മിച്ചിരിക്കുന്നത്. ആയുധസജ്ജമായ വാഹനങ്ങളും നിലയുറപ്പിച്ചിട്ടുണ്ട്. ഭൂട്ടാനുമായുള്ള തര്‍ക്ക മേഖലയിലാണു ചൈന പടയൊരുക്കം നടത്തുന്നതെന്നു ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു.

ഡിസംബര്‍ രണ്ടാം വാരം പകര്‍ത്തിയ ഉപഗ്രഹദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഭൂട്ടാനുമായുള്ള തര്‍ക്കമേഖലയില്‍ കടന്നുകയറി റോഡ് നിര്‍മ്മിക്കാനുള്ള ചൈനയുടെ ശ്രമം ഇന്ത്യ തടഞ്ഞതിനെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങളും തമ്മില്‍ ഉടലെടുത്ത സംഘര്‍ഷം 73 നാള്‍ നീണ്ടുനിന്നിരുന്നു.

എന്നാല്‍, കഴിഞ്ഞ വര്‍ഷത്തെ സംഘര്‍ഷനാളുകളില്‍ ചൈന നിര്‍മിച്ച താല്‍ക്കാലിക സംവിധാനങ്ങളാണ് ഇവയെന്നും വാദമുണ്ട്. പ്രദേശത്തു ചൈനയുടെ താല്‍ക്കാലിക സംവിധാനങ്ങള്‍ ഇപ്പോഴുമുണ്ടെന്നും ശൈത്യകാലമായതിനാല്‍ ചൈനീസ് സൈനികര്‍ ഇപ്പോള്‍ അവിടെയില്ലെന്നും കരസേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത് കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. ശൈത്യകാലത്തിനുശേഷം ചൈനീസ് പട്ടാളം അവിടേക്കു തിരിച്ചെത്താന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കിയിരുന്നു.

0Shares