ഇന്ത്യ -ഓസ്ട്രേലിയ ലോകകപ്പ് മത്സരം കാണാന്‍ വിജയ് മല്യ; ‘കള്ളന്‍’ എന്ന് കൂക്കിവിളിച്ച് ഇന്ത്യക്കാര്‍

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യ -ഓസ്ട്രേലിയ ലോകകപ്പ് മത്സരം കാണാന്‍ വിജയ് മല്യ; ‘കള്ളന്‍’ എന്ന് കൂക്കിവിളിച്ച് ഇന്ത്യക്കാര്‍

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ ശതകോടികളുടെ വായ്പാ തട്ടിപ്പ് നടത്തി നാടുവിട്ട വിവാദ മദ്യവ്യവസായി വിജയ് മല്യയെ ‘കള്ളന്‍’ എന്ന് കൂക്കിവിളിച്ച് ഇന്ത്യക്കാരായ കാണികള്‍. ലണ്ടനില്‍ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ലോകകപ്പ് മത്സരം കാണാനെത്തിയതായിരുന്നു മല്യയെ കൂക്കി വിളിച്ചത്.


ലണ്ടനിലെ കെന്നിങ്ടൺ ഓവൽ‌ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യയുടെ രണ്ടാം മത്സരം കാണാനായി ‌മല്യ എത്തുന്നതിന്‍റെ ദൃശ്യങ്ങൾ സഹിതം ദേശീയ വാർത്ത ഏജൻസിയായ എ.എൻ.ഐ ആണ് റിപ്പോർട്ട് ചെയ്തത്.

0Shares