‘ഇന്ത്യ അണ്‍ബൗണ്ട്’ മാഗസിന്‍ എഡിറ്റര്‍ നിത്യാനന്ദ് പാണ്ഡേയെ വഴിയില്‍ കൊന്നുതള്ളിയത് യുവതിയായ സഹപ്രവര്‍ത്തക; കൊലപാതകത്തിന് കാരണം ലൈംഗിക അതിക്രമം

  • Post category:news
  • Reading time:1 min read
You are currently viewing ‘ഇന്ത്യ അണ്‍ബൗണ്ട്’ മാഗസിന്‍ എഡിറ്റര്‍ നിത്യാനന്ദ് പാണ്ഡേയെ വഴിയില്‍ കൊന്നുതള്ളിയത് യുവതിയായ  സഹപ്രവര്‍ത്തക; കൊലപാതകത്തിന് കാരണം ലൈംഗിക അതിക്രമം

‘ഇന്ത്യ അണ്‍ബൗണ്ട്’ എന്ന മാഗസിന്‍റെ എഡിറ്റര്‍ നിത്യാനന്ദ് പാണ്ഡേയെ (45) വഴിയില്‍ കൊന്നുതള്ളിയതിന് സഹപ്രവര്‍ത്തകയെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഗ്രൂപ്പ് എഡിറ്ററായ നിത്യാനന്ദ് പാണ്ഡേയുടെ അസിസ്റ്റായ അങ്കിത മിശ്രയും (24), മാഗസിന്‍ പ്രിന്റ് ചെയ്തിരുന്ന പ്രിന്റിംഗ് പ്രസ് ഉടമ സതീഷ് ഉമശങ്കര്‍ മിശ്രയും (34) ആണ് അറസ്റ്റിലായിരിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി നിത്യാനന്ദനില്‍ നിന്നും നേരിട്ട ലൈംഗിക അത്രിക്രമങ്ങളാണ് അങ്കിതയെ കൊലപാതകത്തിലേക്ക് നയിച്ചത്.


ഈ മാസം 15 മുതല്‍ കാണാതായ നിത്യാനന്ദിന്‍റെ മൃതദേഹം ഞായറാഴ്ച താനെ ഭീവണ്ഡിക്ക് സമീപമുള്ള ഖദ്രി ഗ്രാമത്തിലെ വഴിയില്‍ കണ്ടെത്തിയിരുന്നു. സംഭവത്തെക്കുറിച്ച് താനെയിലെ സൂപ്രണ്ടന്റ് ഓഫ് പോലീസ് ശിവാജി റാത്തോഡിനെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തത്, ‘അങ്കിത കഴിഞ്ഞ മൂന്ന് വര്‍ഷമായി നിത്യാനന്ദിനൊപ്പം ജോലി ചെയ്യുന്നു. രണ്ട് വര്‍ഷമായി അസഹ്യനീയമായ വിധത്തില്‍ അങ്കിത ലൈംഗിക അതിക്രമത്തിന്‍റെ ഇരയായിരുന്നു.

ഉപദ്രവം സഹിക്കാനാകാതെ സതീഷുമായി ചേര്‍ന്ന് നിത്യാനന്ദിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു അങ്കിത. ഉട്ടാനില്‍ ഒഴിഞ്ഞ വീടുണ്ടെന്നു പറഞ്ഞ് മാര്‍ച്ച് 15-ന് ഇരുവരും നിത്യാനന്ദയെ കൂട്ടിക്കൊണ്ടുപോയി. അവിടെവച്ച് കൂടിയ അളവില്‍ പ്രോട്ടീന്‍ പാനീയം നല്‍കി നിത്യാനന്ദയെ അബോധാവസ്ഥയിലാക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. ശേഷം മൃതദേഹം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.’

0Shares