ഇന്ത്യാ-പാകിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര വേണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യാ-പാകിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര വേണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.

ന്യൂഡല്‍ഹി: ഇന്ത്യാ-പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരം വേണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അതിര്‍ത്തികടന്നുള്ള ഭീകരാക്രമണം അവസാനിക്കാത്ത സാഹചര്യത്തിലാണ് മത്സരം വേണ്ടെന്ന് വയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ദുബായില്‍ മത്സരം നടത്താന്‍ അനുവദിക്കണമെന്ന ബിസിസിഐ ആവശ്യം ആഭ്യന്തര മന്ത്രാലയം തള്ളി.

2008ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷം നിര്‍ത്തിവച്ച ഇന്ത്യാ-പാകിസ്ഥാന്‍ പരമ്പര പുനരാരംഭിക്കാന്‍ പലതവണ ശ്രമങ്ങള്‍ നടന്നെങ്കിലും ഫലം കണ്ടില്ല. അതിനിടെ, വീണ്ടും ആക്രമണങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു. നിലവില്‍ ദുബായിലാണ് പാകിസ്ഥാന്റെ ഹോം മത്സരങ്ങള്‍ നടക്കുന്നത്. 2007-08 കാലത്താണ് ഇന്ത്യ പാകിസ്ഥാനുമായി അവസാനമായി ടെസ്റ്റ് മത്സരം കളിച്ചത്. 2012-13 കാലത്ത് ഏകദിനവും. 2016ല്‍ ട്വന്റി20 ലോകകപ്പിലാണ് ഇരുടീമും അവസാനമായി ഏറ്റുമുട്ടിയത്.

0Shares