ഇസ്ലാമാബാദ്: ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ മൂന്ന് ഏജന്റുമാരെ പിടികൂടിയെന്ന് പാകിസ്ഥാന്‍. അബ്ബാസ്പൂര്‍ സ്‌ഫോടനത്തിന്റെ സൂത്രധാരനെയും സഹായികളെയുമാണ് പാക് അധീന കാശ്മീരില്‍ നിന്നും പിടികൂടിയതെന്ന് പാക്സ്ഥാന്‍ അറിയിച്ചു. മുഹമ്മദ് ഖലീല്‍, ഇംതിയാസ്, റഷീദ് എന്നിവരെയാണ് പിടികൂടിയിരിക്കുന്നത്. പോലീസ് സ്‌റ്റേഷനില്‍ ചാവേറാക്രമണം നടത്തിയതുള്‍പ്പെടെയുള്ള നിരവധി കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി ഇവര്‍ ഫോണ്‍ വഴി നിരന്തരം ബന്ധപ്പെടാറുണ്ടെന്നും പ്രതികളിലൊരാളായ ഖലീല്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഏകദേശം 15 തവണ പാക് അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയിട്ടുണ്ടെന്നും പാകിസ്ഥാന്‍ ആരോപിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 27 അബ്ബസ്പുരിലെ പോലീസ് സ്റ്റേഷന്‍ ലക്ഷ്യമാക്കി നടന്ന ആക്രമണത്തിന് പിന്നില്‍ ഇവരായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഈ ആക്രമണത്തില്‍ സ്റ്റേഷന്‍ കെട്ടിടം തകര്‍ന്നെങ്കിലും ആര്‍ക്കും പരിക്കേറ്റിരുന്നില്ല. തീവ്രവാദ വിരുദ്ധ നിയമം, സ്‌ഫോടക നിയമം എന്നിവ പ്രകാരവും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.