ഇംഫാല്‍: സമൂഹമാധ്യമത്തിലൂടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും വിമര്‍ശിച്ചതിന് മാധ്യമപ്രവര്‍ത്തകന് ദേശീയ സുരക്ഷാ നിയമപ്രകാരം തടവ് ശിക്ഷയ്ക്ക് വിധിച്ചു. മണിപ്പൂരിലെ മാധ്യമപ്രവര്‍ത്തകനായ കിഷോര്‍ചന്ദ്ര വാങ്കേം(39 ) ആണ് തടവിലായത്. രാജ്യസുരക്ഷയെയും പൊതുസമാധാനത്തെയും മുന്‍നിര്‍ത്തി നവംബര്‍ 27ന് കിഷോര്‍ചന്ദ്രയെ കസ്റ്റഡിയിലെടുത്തിരുന്നു.
ബുധനാഴ്ചയാണ് 12 മാസത്തെ തടവിന് വിധിച്ചത്. മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരെ വിമര്‍ശിക്കുന്ന വീഡിയോയുടെ പേരിലായിരുന്നു നടപടി. ബിരേന്‍ സിങ് മോദിയുടെ പാവയാണെന്നു വീഡിയോയില്‍ ആരോപിക്കുന്നു.പ്രാദേശിക മാധ്യമം ഐഎസ്ടിവിയിലാണ് കിഷോര്‍ ജോലി ചെയ്തിരുന്നത്.ഫെയ്സ്ബുക്കില്‍ വീഡിയോ ഇടുന്നതിന് മുമ്ബ് ജോലി രാജി വച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പി യെയും ഫെയ്സ്ബുക്കിലൂടെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകന് തടവുശിക്ഷ