ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പതിനേഴാം പ്രസിഡന്റായി രാഹുല്‍ ഗാന്ധി ചുമതലയേറ്റു

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പതിനേഴാം പ്രസിഡന്റായി രാഹുല്‍ ഗാന്ധി ചുമതലയേറ്റു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് തലപ്പത്ത് തലമുറമാറ്റത്തിന്റെ പ്രഖ്യാപനമായി രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതലയേറ്റു. രാഹുലിനെ അധ്യക്ഷനായി തിരഞ്ഞെടുത്തുള്ള സാക്ഷ്യപത്രം തിരഞ്ഞെടുപ്പ് അതോറിറ്റി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കൈമാറി. കോണ്‍ഗ്രസിന്റെ പതിനേഴാം പ്രസിഡന്റാണ് നാല്‍പ്പത്തിയേഴുകാരനായ രാഹുല്‍.

പത്തുവര്‍ഷത്തെ യു.പി.എ ഭരണത്തില്‍ രാജ്യം റെക്കോഡ് വളര്‍ച്ച നേടി. പാര്‍ട്ടിയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത ദിനമാണ് ഇന്ന്. രാജ്യത്ത് മാറ്റത്തിന് വഴിതെളിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടപ്പിച്ചു. പാര്‍ട്ടിയെ പുതിയ ഉയരത്തിലെത്തിക്കാന്‍ രാഹുലിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. രാഹുലിനെ കോണ്‍ഗ്രസ് അധ്യക്ഷപദത്തിലേക്ക് സ്വാഗതം ചെയ്യാന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അടക്കമുള്ള പ്രമുഖര്‍ എ.ഐ.സി.സി ആസ്ഥാനത്ത് സന്നിഹിതരായിരുന്നു. സോണിയാ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന കാലം ചരിത്ര വര്‍ഷങ്ങളെന്ന് മന്‍മോഹന്‍ സിംഗ് ചടങ്ങില്‍ പറഞ്ഞു.

0Shares