ഇന്ത്യന്‍ ത്രോബോള്‍ താരം യഷ്മിതക്ക് നാടിന്റെ ആദരം.

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യന്‍ ത്രോബോള്‍ താരം യഷ്മിതക്ക് നാടിന്റെ ആദരം.

കാസര്‍കോട്: ലിസ്ബന്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ 3-ാമത് എന്‍.പി.എല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിനോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ ഇന്ത്യന്‍ ത്രോ ബോള്‍ താരവും കാസര്‍കോട് സ്വദേശിനിയുമായ യഷ്മിതയെ ജന്മനാട് ആദരിച്ചു. മലേഷ്യയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടീം അംഗമായിരുന്നു യഷ്മിത. കഴിവുറ്റ ഈ യുവ കായിക താരം ഇന്ത്യയുടെ ഭാവി വാഗ്ദാനമെന്നതുപോലെ വളര്‍ന്നു വരുന്ന മറ്റു താരങ്ങള്‍ക്ക് പ്രചോദനം കൂടിയാണ്. പ്രശംസനീയമായ കായിക പ്രകടനത്തിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയ യഷ്മിതയെ ആദരിച്ച ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹിനാ സലീം ഉപഹാരം നല്‍കി.

പൊതു ജീവിതത്തിന്റെ വിവിധ തുറകളില്‍പ്പെട്ട പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ സംബന്ധിച്ചു. നാരമ്പാടിയിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റ ഭാഗമായി ലിസ്ബന്‍ ആര്‍ട്‌സ് &സ്‌പോര്‍ട് പ്രവര്‍ത്തകര്‍ പാതകള്‍ക്കരികില്‍ ചവറ്റുകൊട്ടകള്‍ സ്ഥാപിച്ചു. പരിസര ശുചീകരണത്തെ കുറിച്ച് ബോധവല്‍ക്കരണവും നടത്തി. ക്രിക്കറ്റ് ടൂര്‍ണമെന്റിന് മുന്നോടിയായി ഷാഹിദ് പയ്യന്നൂരിന്റെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസുമുണ്ടായിരുന്നു.

 

0Shares