ഇന്ത്യന്‍ ടീമിനെ കാത്ത് ഐ.സി.സി യുടെ 10 ലക്ഷം ഡോളര്‍.

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യന്‍ ടീമിനെ കാത്ത്  ഐ.സി.സി യുടെ 10 ലക്ഷം ഡോളര്‍.

മുംബൈ : ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചാല്‍ ലഭിക്കുന്നത് ഏഴ് കോടിയോളം രൂപ. ഐ.സി.സി യാണ് ഈ തുക ടീം ഇന്ത്യയ്ക്ക് സമ്മാനിക്കുക. ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്ന ടീം എന്ന നിലയ്ക്കാണ് ഇന്ത്യയ്ക്ക് ഈ തുക ലഭിക്കുക. ഈ മാസം 23 ന് പൂണെയിലാണ് ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയിലെ ആദ്യ ടെസ്റ്റ്. ഈ ടെസ്റ്റ് ജയിച്ചാല്‍ ഒന്നാം റാങ്ക് പദവി ദീര്‍ഘകാലം നിലനിര്‍ത്തിയ ടീം എന്ന ബഹുമതിയും ഇന്ത്യയ്ക്കാകും. ഏപ്രില്‍ ഒന്ന് കാലയളവ് നിശ്ചയിച്ചാണ് സമ്മാനതുക നല്‍കുന്നത്. അഞ്ച് ലക്ഷം ഡോളറായിരുന്നു ഐ.സി.സി റാങ്കിങില്‍ ഒന്നാം സ്ഥാനത്തുള്ള ടീമിന് നേരത്തെ നല്‍കിയിരുന്നത്. 2015ല്‍ ഇത് 10 ലക്ഷമാക്കി ഉയര്‍ത്തി.

നാല് ടെസ്റ്റ് മത്സരങ്ങളാണ് ഒസീസിന്റെ ഇന്ത്യന്‍ പര്യടനത്തിലുള്ളത്. ഇന്ത്യയ്ക്ക് ഒരു ടെസ്റ്റ് ജയിച്ചാല്‍ തന്നെ ഒന്നാം റാങ്ക് നിലനിര്‍ത്താന്‍ കഴിയും. ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് 121 പോയിന്റാണ് ഉള്ളത്. 109 പോയിന്റുമായി ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തും. മൂന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്ക്ക് 107 പോയിന്റുമാണ് നിലവിലുള്ളത്.

0Shares