
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്. ഡറാഡൂണില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയിലാണ് താരത്തിന് പരിക്കേറ്റത്. പരിക്കുകളില്ലാതെ രക്ഷപ്പെട്ടെങ്കിലും തലയില്‍ തുന്നലിട്ടിട്ടുണ്ട്. അടുത്തിടെ ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍റെ പരാതിയെ തുടര്‍ന്ന് ജാമ്യമില്ലാ വകുപ്പ് പ്രകാരം താരത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഗാര്‍ഹിക പീഡനം, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങള്‍ക്ക് പുറമെ ഒത്തുകളി വിവാദവും ഷമിയ്ക്കെതിരെ ഹസിന്‍ ഉയര്‍ത്തിയിരുന്നു.

ഒത്തുകളിക്കുന്നതിനായി പാക്കിസ്ഥാനി യുവതിയില്‍ നിന്ന് പണം കൈപറ്റിയെന്നയിരുന്നു ഹസിന്‍ ജഹാന്റെ ആരോപണം. ഇംഗ്ലണ്ടിലെ വ്യവസായിക്ക് വേണ്ടിയാണ് പാകിസ്ഥാനി യുവതി ഇടനിലക്കാരി ആയതെന്നും ഹസിന്‍ ആരോപിച്ചു. ഇതേതുടര്‍ന്നുള്ള ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ സെല്‍ അന്വേഷണത്തില്‍ ആരോപണങ്ങളില്‍ സത്യമില്ലെന്ന് കണ്ടെത്തുകയും ഷമിയുമായുള്ള കരാര്‍ ബി.സി.സി.ഐ പുതുക്കുകയും ചെയ്തിരുന്നു.
