ഇന്ത്യന്‍ ക്രിക്കറ്റ് ടീം ട്രെയിനര്‍ രാജേഷ് സാവന്ത് അന്തരിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യന്‍ ക്രിക്കറ്റ് ടീം ട്രെയിനര്‍ രാജേഷ് സാവന്ത് അന്തരിച്ചു.

മുംബൈ: ഇന്ത്യ അണ്ടര്‍ 19 ക്രിക്കറ്റ് ടീം ട്രെയിനര്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍. മുംബൈയിലെ രാജേഷ് സാവന്തിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ത്യയില്‍ പര്യടനം നടത്തുന്ന ഇംഗ്ലണ്ട് ടീമുമായി അണ്ടര്‍ 19 ക്രിക്കറ്റ് ടീം തിങ്കളാഴ്ച മത്സരിക്കാനിരിക്കെയാണ് ട്രെയിനറുടെ മരണം. രാവിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ടീം പരിശീലനം ആരംഭിച്ചിരുന്നെങ്കിലും ട്രെയിനറായ രാജേഷ് ഗ്രൗണ്ടില്‍ എത്തിയിരുന്നില്ല.


രാജേഷിനെ കാണാത്തതിനാല്‍ ഫോണില്‍ ബന്ധപ്പെടാന്‍ സുഹൃത്തുക്കള്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് ടീം ഒഫീഷ്യല്‍സ് ഹോട്ടലില്‍ നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ അദ്ദേഹത്തെ കണ്ടെത്തിയത്. ഉറക്കത്തിനിടയില്‍ സംഭവിച്ച ഹൃദയാഘാതമാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇറാനി കപ്പിലെ റെസ്റ്റ് ഓഫ് ഇന്ത്യ ടീമിന്റെ ഭാഗമായിരുന്ന രാജേഷ് ശനിയാഴ്ചയാണ് അണ്ടര്‍ 19 ടീമിനൊപ്പം ചേര്‍ന്നത്. മുംബൈ ഐഡിബിഐ ബാങ്കിന് വേണ്ടി കളിച്ചിട്ടുള്ള രാജേഷ് മികച്ച ഫാസ്റ്റ് ബൗളറാണ്.

0Shares