ഇന്ത്യക്കെതിരെ 2002ല്‍ ആണവായുധം ഉപയോഗിക്കാൻ ഒരുങ്ങി; തീരുമാനത്തിൽ നിന്നും പിന്മാറിയത് ഇന്ത്യയുടെ തിരിച്ചടി ഭയന്ന്: മുന്‍ പാക് പ്രസിഡന്റ് പര്‍വേശ് മുഷ്‌റഫ്‌

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യക്കെതിരെ 2002ല്‍ ആണവായുധം ഉപയോഗിക്കാൻ ഒരുങ്ങി; തീരുമാനത്തിൽ നിന്നും പിന്മാറിയത് ഇന്ത്യയുടെ തിരിച്ചടി ഭയന്ന്: മുന്‍ പാക് പ്രസിഡന്റ് പര്‍വേശ് മുഷ്‌റഫ്‌


ദുബായ്: ഇന്ത്യയ്‌ക്കെതിരെ 2002 ല്‍ ആണവായുധം പ്രയോഗിക്കാന്‍ പാകിസ്ഥാൻ ഒരുങ്ങിയിരുന്നെന്ന വെളിപ്പെടുത്തലുമായി മുൻ പാക് പ്രസിഡന്റ് പർവേശ് മുഷ്‌റഫ്. ആണവയാധുങ്ങള്‍ വിന്യസിക്കണോ വേണ്ടയോ എന്ന കാര്യം ആലോചിച്ച് ഉറക്കമില്ലാത്ത നിരവധി രാത്രികള്‍ കഴിച്ചുകൂട്ടിയെന്നും വന്നുവെന്നും അദ്ദേഹം പറയുന്നു. 2001 ലെ പാര്‍ലമെന്റ് ആക്രമണത്തിന് പിന്നാലെ സംഘര്‍ഷം മൂര്‍ഛിച്ച വേളയിലാണ് ഇത്തരത്തിൽ ആലോചിച്ചതെന്നും എന്നാല്‍ തിരിച്ചടി ഭയന്നാണ് പിന്മാറിയതെന്നും മുഷ്‌റഫ് പറയുന്നു. ജാപ്പനീസ് ദിനപത്രമായ മൈനീച്ചി ഷിംബൂണിന് നല്‍കിയ അഭിമുഖത്തിലാണ് മുഷ്‌റഫ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. അന്ന് ഇന്ത്യയോ പാകിസ്താനോ മിസൈലുകളില്‍ ആണവപോര്‍മുനകള്‍ ഘടിപ്പിച്ചിട്ടില്ലായിരുന്നുവെന്നും മുഷ്‌റഫ് കൂട്ടിച്ചേർത്തു.

0Shares