ഇനി ബേബി ഇല്ല, ശ്യാമിലി മാത്രം;  നീണ്ട ഇടവേളക്കു ശേഷം ബേബി ശ്യാമിലി വീണ്ടും നായികയായി എത്തുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ഇനി ബേബി ഇല്ല, ശ്യാമിലി മാത്രം;  നീണ്ട ഇടവേളക്കു ശേഷം ബേബി ശ്യാമിലി വീണ്ടും നായികയായി എത്തുന്നു

കൊച്ചി: നീണ്ട ഇടവേളക്കു ശേഷം ബേബി ശ്യാമിലി വീണ്ടും നായികയായി എത്തുന്നു. ഇക്കുറിയും തെലുങ്ക് ചിത്രത്തിലൂടെയാണ് ശ്യാമിലി എത്തുന്നത്. അമ്മാ ഗിരി ഇല്ലു എന്ന ചിത്രത്തില്‍ നാഗസൂര്യയുടെ നായികയായാണ് ശ്യാമിലി അഭിനയരംഗത്തേക്ക് മടങ്ങിയെത്തുന്നത്. പൂക്കാലം വരവായി, കിലുക്കാംപെട്ടി, നിര്‍ണ്ണയം, ഹരികൃഷ്ണന്‍സ് തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം പഠനത്തിനായി അഭിനയത്തില്‍ നിന്ന് ഒന്‍പതു വര്‍ഷം ഇടവേളയെടുത്തിരുന്നു. അതിന്‌ശേഷം ബേബി ശ്യാമിലി 2009 ല്‍ ഓയ് എന്ന തെലുങ്ക് ചിത്രത്തിലൂടെ നായികയായി ശ്യാമിലിയായി മടങ്ങിയെത്തിയിരുന്നു. തുടര്‍ന്ന് കുഞ്ചാക്കോ ബോബനൊപ്പം വള്ളീം തെറ്റി പുള്ളീം തെറ്റി, വിക്രം പ്രഭുവിനൊപ്പം വീര്‍ ശിവാജി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.

കഴിഞ്ഞ വര്‍ഷം ശ്യാമിലി ഒരു ചിത്രത്തിലും അഭിനയിച്ചില്ല. ഇഷ്ടപ്പെട്ട കഥ ലഭിക്കാത്തതു കൊണ്ടാണ് താരം സിനിമയില്‍ നിന്നു വിട്ടുനിന്നതെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. എന്തായാലും പുതിയ തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ തന്നെ ആരംഭിക്കും. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ാളൂട്ടിയായും അഞ്ജലിയായുമൊക്കെ ആരാധകരെ അത്ഭുതപ്പെടുത്തിയ പ്രകടനം നടത്തിയ താരമാണ് ബേബി ശ്യാമിലി. ആദ്യ തമിഴ് ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം വരെ നേടിയിരുന്നു.

0Shares