കാസര്‍കോട്: ഡീസല്‍, സ്പെയര്‍പാര്‍ട്സ്, ഇന്‍ഷൂറന്‍സ് പ്രീമിയം, റോഡ് ടാക്സ് എന്നിവയിലെല്ലാം ഉണ്ടായ ഭീമമായ വര്‍ദ്ധനവ് കാരണം സ്വകാര്യബസ് വ്യവസായം മുമ്പോട്ട് കൊണ്ട് പോകാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ജില്ലയിലെ സ്വകാര്യബസുകളില്‍ വിദ്യാര്‍ത്ഥികളുടെ യാത്രാസൗജന്യവും അസോസിയേഷന്‍ അനുവദിച്ച യാത്രാപാസുകളും ഒഴിച്ച് മറ്റ് യാതൊരുവിധ സൗജന്യയാത്രയും അനുവദിക്കേണ്ടതില്ലെന്ന് കാസര്‍കോട് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ പ്രവര്‍ത്തകസമിതി യോഗം തീരുമാനിച്ചു.
ജോയിന്റ് സെക്രട്ടറി ശങ്കരനായക് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് കെ. ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. സി.എ. മുഹമ്മദ്കുഞ്ഞി, എന്‍.എം. ഹസൈനാര്‍, വി.എം. ശ്രീപതി, സി. രവി, ടി. ലക്ഷ്മണന്‍, സുബ്ബണ്ണ ആള്‍വ, രാധാകൃഷ്ണന്‍, സലീം എന്നിവര്‍ സംസാരിച്ചു. പി.എ. മുഹമ്മദ്കുഞ്ഞി നന്ദിയും പറഞ്ഞു.
ഇനി ബസുകളില്‍ സൗജന്യയാത്ര അനുവദിക്കില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍