
കാസര്‍കോട്: നീര്‍ച്ചാലുകളുടെ വീണ്ടെടുപ്പിനായി ഹരിതകേരളം മിഷന് വിഭാവനം ചെയ്ത ‘ഇനി ഞാന്‍ ഒഴുകട്ടെ’ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പിലിക്കോട് പഞ്ചായത്തിലെ പള്ളിക്കണ്ടം തോട് ശുചീകരിച്ചു.പള്ളിക്കണ്ടം തോടി്ന്റെ മൂന്ന് കിലോമീറ്റര്‍ പുനരുജ്ജീവന പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഷൈലജ നിര്‍വ്വഹിച്ചു.

നീര്ച്ചാല് ശുചീകരണ പ്രവര്‍ത്തനത്തിന്റെ അടുത്ത ഘട്ടത്തില്‍ പള്ളിക്കണ്ടം തോടില്‍ തടയണ നിര്‍മ്മിക്കും. വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന് എം കുഞ്ഞിരാമന് മാസ്റ്റര്‍,ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എം. ടി. പി മൈമൂനത്ത്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. രമേശന്,കൃഷി ഓഫീസര്‍ പി. വി ജലേശന്‍,കൃഷി അസിസ്റ്റന്റ് നിഷാന്ത്, ഹരിതകേരളം മിഷന് വൈ. പിമാരായ കെ. അശ്വിനി,ജി. സ്വാതി, ,മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി അക്രെഡിറ്റഡ് എന്‍ജിനീയര്‍ അശ്വിനി,തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍,സന്നദ്ധ പ്രവര്‍ത്തകര്‍, സംഘാടക സമിതി അംഗങ്ങള്‍ തുടങ്ങി 150 ഓളം പേര് നീര്ച്ചാല് ശുചീകരണത്തില്‍ പങ്കെടുത്തു.
