ഇനി ജോലിക്കെടുക്കില്ലെന്ന് മനസിലാക്കിയ രമേഷ് രണ്ടുംകല്‍പിച്ച് ചിണ്ടനുമായി വഴക്കുണ്ടാക്കി; പിന്നീട് കയ്യില്‍ കിട്ടിയ കല്ലും വടിയും ഉപയോഗിച്ച് വൃദ്ധനെ അക്രമിച്ചവശനാക്കി; കരിന്തളത്തെ കൊലയില്‍ രണ്ടുപേര്‍ പോലിസ് കസ്റ്റഡിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing ഇനി ജോലിക്കെടുക്കില്ലെന്ന് മനസിലാക്കിയ രമേഷ് രണ്ടുംകല്‍പിച്ച് ചിണ്ടനുമായി വഴക്കുണ്ടാക്കി; പിന്നീട് കയ്യില്‍ കിട്ടിയ കല്ലും വടിയും ഉപയോഗിച്ച് വൃദ്ധനെ അക്രമിച്ചവശനാക്കി; കരിന്തളത്തെ കൊലയില്‍ രണ്ടുപേര്‍ പോലിസ് കസ്റ്റഡിയില്‍

കാസര്‍കോട്: കരിന്തളത്ത് 70 വയസ്സുകാരന്‍ ഗുരുതര മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. ഗുഡല്ലൂര്‍ സ്വദേശിയായ 19 കാരനും അമ്മാമനുമാണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് കരിന്തളത്തെ പള്ളിപ്പാറ പയങ്ങപ്പാടന്‍ ചിണ്ടനെ മര്‍ദ്ദനമേറ്റ നിലയില്‍ കണ്ടെത്തിയത്. കരിന്തളത്തെ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയും ഗൂഡല്ലൂര്‍ സ്വദേശിയുമായ രമേഷാണ് പോലീസ് കസ്റ്റഡിയിലായത്. റബര്‍ തോട്ടത്തിലെ കാര്യസ്ഥനായ ചിണ്ടനും തൊഴിലാളിയായ രമേഷും തമ്മില്‍ കൂലി സംബന്ധിച്ച തര്‍ക്കം ഉണ്ടായിരുന്നു. ഇനിമുതല്‍ ജോലിക്ക്് വരണ്ടെന്ന് ചിണ്ടന്‍ രമേഷിനോട് നിര്‍ദേശിച്ചിരുന്നു. ഇത് പിന്നീട് കടയില്‍പോയി വരികയായിരുന്ന ചിണ്ടനെ വഴിയില്‍വച്ച് കണ്ടുമുട്ടുകയും പിന്നീട് തര്‍ക്കത്തിലാവുകയായിരുന്നു. കലഹം മൂര്‍ധന്യതയിലെത്തിയപ്പോള്‍ മൂന്നുതവണ മുഖത്ത് അടിച്ചു. എതിര്‍ത്തതോടെ പിന്നീട് കല്ലും വടിയും കൊണ്ടും അക്രമിച്ചു. പിന്നീട് നാട്ടുകാരെത്തിയതോടെ രമേഷ് സ്ഥലം വിട്ടു. ഗുരുതരമായി പരിക്കേറ്റ ചിണ്ടനെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നീലേശ്വരം സി.ഐ ഉണ്ണികൃഷ്ണന്റെ നേതത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ചിണ്ടന്റെ മൃതദേഹം വിദഗ്ധ പരിശോധനയക്കായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നേരത്തെ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയിരുന്നു. രണ്ടുമാസം മുമ്പാണ് രമേഷ് ഇവിടെ ജോലിക്കെത്തിയത് നേരത്തെ മാതാപിതാക്കള്‍ ഇവിടെ ജോലിചെയ്തിരുന്നു. ആ പരിചയത്തിലാണ് രമേഷും ജോലിതേടി ഇവിടെ എത്തിയത്. അമ്മാമന്റെകൂടെയാണ് രമേഷ് താമസിച്ചിരുന്നത്. ആ കാരണത്താലാണ് അയാളെയും പോലിസ് കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ അറസ്റ്റു ഇന്ന് വൈകീട്ട് രേഖപ്പെടുത്തുമെന്ന് പോലിസ് പറഞ്ഞു. കെ.പി.സി.സി അംഗം കെ.കെ നാരായണന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിന്റെ കാര്യസ്ഥാനായിരുന്നു ചിണ്ടന്‍. കുഞ്ഞമ്മയാണ് ചിണ്ടന്റെ ഭാര്യ. വിനോദ്, സജിത്ത്, മനു, നിഷ എന്നിവര്‍ മക്കളാണ്.

0Shares