ഇനി ജോലിക്കാരെ തേടി അലയേണ്ടതില്ല; വിളിച്ചാല്‍ വിളിപ്പുറത്ത് ആളെത്തിക്കുവാന്‍ സാര്‍സ് കണ്‍സള്‍ട്ടന്‍സി റഡീ

  • Post category:news
  • Reading time:1 min read
You are currently viewing ഇനി ജോലിക്കാരെ തേടി അലയേണ്ടതില്ല; വിളിച്ചാല്‍ വിളിപ്പുറത്ത് ആളെത്തിക്കുവാന്‍ സാര്‍സ് കണ്‍സള്‍ട്ടന്‍സി റഡീ

കാസര്‍കോട്: ഓരോ മേഖലകളിലെയും മുന്നോട്ടുള്ള പ്രയാണത്തിന് പ്രധാന വെല്ലുവിളിയാണ് ജോലിക്ക് ആളെ ലഭ്യമല്ല എന്നുള്ളത്. ഇതിന് പരിഹാരമായി മെട്രോ നഗരത്തിലെന്നത് പോലെ കാസര്‍കോട്ടും പ്രവര്‍ത്തനമെത്തിക്കാനൊരുങ്ങുകയാണ് സാര്‍സ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനം. ഇത് ആദ്യമായാണ് കാസര്‍കോട് ജില്ലയില്‍ ഇത്തരത്തിലുള്ള സ്ഥാപനം പ്രവര്‍ത്തന സജ്ജമാകുന്നത്. വ്യത്യസ്ത ആശയവുമായി പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ ജില്ലയിലുണ്ടെന്നിരിക്കെയാണ് സാര്‍സിന്റെ കടന്നുവരവ്.തൊഴിലാളികളുടെ കുറവ് മൂലം പ്രധാന വെല്ലുവിളിനേരിടുന്ന മേഖലകളിലേക്കാണ് സാര്‍സ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. സെക്യൂരിറ്റി മുതല്‍ വിവിധ സ്ഥാപനങ്ങളിലേക്കുള്ള വിദ്യാസമ്പന്നരായ ഉദ്യോഗാര്‍ത്ഥികള്‍ വരെയും ഇത് കൂടാതെ ടെക്‌നിക്കല്‍ മേഖല, പ്ലംബിംഗ് ആന്‍ഡ് വയറിങ് വര്‍ക്കേഴ്‌സ്, ഡ്രൈവേഴ്‌സ്, ഹോട്ടല്‍ മേഖലകളിലെ ഒഴിവിലേക്കുള്ള ആളുകള്‍, ഹോം നഴ്‌സ്, ആശുപത്രികളിലേക്കുള്ള ഉദ്യോഗാര്‍ത്ഥികള്‍, വീട്ടുവേലക്കാര്‍, വെല്‍ഡര്‍, ഫിറ്റര്‍, മുതല്‍ ഏതു ആവശ്യത്തിനുള്ള ജോലിക്കാരെയും ഇനി സാര്‍സ് നിങ്ങള്‍ക്ക് നല്‍കും.വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചവര്‍ക്കും പഠനം നടത്തുന്നവര്‍ക്കും അവര്‍ക്ക് അനുയോജ്യമായ ഫുള്‍ ടൈം ഓര്‍ പാര്‍ടൈം ജോലി, അവരവരുടെ കഴിവിനും യോഗ്യതയ്ക്കും യോജിച്ചത് സാര്‍സ് കണ്ടെത്തി നല്‍കും. എന്‍ജിനിയര്‍ മുതല്‍ കമ്പ്യൂട്ടര്‍ മേഖലകളിലെ വിദഗ്ധരെയും സാര്‍സ് കണ്‍സള്‍ട്ടന്‍സി വഴി ലഭ്യമാക്കുമെന്ന് സാര്‍സ് മാനേജ്മന്റ് അറിയിച്ചു. കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ബസ് ഡിപ്പോക്ക് എതിര്‍വശമുള്ള അപ്‌സര ഷോപ്പിംഗ് കോപ്ലക്‌സിലാണ് സാര്‍സ് കണ്‍സള്‍ട്ടന്‍സിയുടെ ഓഫിസ്. ഡിസംബര്‍ രണ്ടിന് ഞായറാഴ്ച്ച കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്യും. വ്യാപാരിവ്യവസായി ഏകോപന സമിതി നേതാക്കള്‍, മറ്റു ജനപ്രതിനിധികള്‍ തുടങ്ങി നിരവധിപേര്‍ ചടങ്ങില്‍ സംബന്ധിക്കും. സാര്‍സിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്: 9645907752 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

0Shares