കോഴിക്കോട്: രാജ്യാന്തര വനിതാ ചലച്ചിത്രോത്സവത്തിന് കോഴിക്കോട് തിരശ്ശില ഉയര്‍ന്നു. അമേരിക്കന്‍ സംവിധായിക ജൂലി ടോയ്‌മോറിന്റെ ഫ്രിഡയാണ് ഉദ്ഘാടന ചിത്രം. ചിത്രകലയില്‍ പേരെടുത്ത ഫീഡ കോഹ്ല എ മെക്‌സിക്കന്‍ പെയിന്ററുടെ കഥയാണ് ഫ്രിഡയിലൂടെ പറയുന്നത്. വിധു വിന്‍സന്റിന്റെ ‘മാന്‍ഹോള്‍’ എന്ന ചിത്രം മേളയുടെ പ്രധാന ആകര്‍ഷകമാകും.

പന്ത്രണ്ട് വിദേശ ചിത്രങ്ങളും, 13 ഇന്ത്യന്‍ ചിത്രങ്ങളും, അഞ്ച് മലയാള ചിത്രങ്ങളുമാണ് മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അറേബ്യന്‍ ചിത്രമായ വാജ്ദ, പാര്‍ച്ച്ഡ്, ദി ഗോള്‍ഡന്‍ വിംഗ്, മാന്‍ഹോള്‍ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. വൈകീട്ട് ടാഗോര്‍ തീയേറ്ററില്‍ സംവിധായകരായ സുമന്‍ ഡി കിട്ടൂര്‍, സുചേത ഫുലെ, ഉര്‍വ്വശി ഇറാനി, വിധു വിന്‍സന്റ് ഫൗസിയ ഫാത്തിമ, എന്നിവര്‍ ചേര്‍ന്ന് മേളയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിക്കും.