ഇനി കേരളമാകെ ഫര്‍ണിച്ചര്‍ മഹോത്സവം

  • Post category:local news
  • Reading time:1 min read
You are currently viewing ഇനി കേരളമാകെ ഫര്‍ണിച്ചര്‍ മഹോത്സവം

കാസര്‍കോട്: ഫര്‍ണിച്ചര്‍ മാനുഫാക്ച്ചേഴ്സ് ആന്റ് മര്‍ച്ചന്റ്സ് അസോസിയേഷന്‍ (ഫുമ്മ) കേരളം ഒട്ടാകെ വലിയ ഫര്‍ണിച്ചര്‍ മഹോത്സവം ആരഭിച്ചിയിരിക്കുകയാണ്. ‘ഫുമ്മ ഫര്‍ണിച്ചര്‍ ഫെസ്റ്റ് 2018’ എന്ന പേരില്‍ ഓഗസ്റ്റ് ഒന്നിന് ആരംഭിച്ചിരിക്കുന്ന ഫെസ്റ്റ് 2019 ജനുവരി 31 വരെ തുടരും. ഒരുകോടിയിലധികം രൂപയുടെ സമ്മാനങ്ങളാണ് ഈ ഫര്‍ണിച്ചര്‍ മഹോത്സവത്തിലൂടെ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ആറുമാസം നീണ്ടുനില്‍ക്കുന്ന ഈ മഹോത്സവത്തില്‍ മാസംതോറും നടക്കുന്ന നറുക്കടുപ്പിലൂടെ വിജയികളെ കണ്ടെത്തും. അയ്യായിരത്തിലധികം സമ്മനങ്ങളാണ് ഇതുവഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.ഒന്നാം സമ്മനമായി ഇന്നോവ ക്രെസ്റ്റ കാറും, രണ്ടാം സമ്മാനമായി രണ്ടുപേര്‍ക്ക് ബൈക്കും നല്‍കും. സ്വര്‍ണ നാണയം അടക്കം മറ്റു നിരവധി സമ്മനങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന വിധമാണ് ഫെസ്റ്റ് നടത്തുന്നതെന്ന് ഫുമ്മ ഭാരവാഹികള്‍ അറിയിച്ചു. ഫുമ്മയുടെ ഭാഗമായ കേരളത്തിലെ എല്ലാ ഫര്‍ണിച്ചര്‍ സ്ഥാപനങ്ങളും ഈ ഫെസ്റ്റിന്റെ ഭാഗമാകുമെന്നാണ് ഭാരവാഹികള്‍ പറയുന്നത്. സ്ഥാപനങ്ങളില്‍നിന്നും ഫര്‍ണിച്ചറുകള്‍ വാങ്ങുന്ന ഉപഭോക്താവിന് കൂപ്പണ്‍ നല്‍കുകയും ഈ ഫെസ്റ്റിന്റെ ഭാഗമാവുകയും ചെയ്യുന്നതാണ് പദ്ധതി.കാസര്‍കോട് ജില്ലയിലെ ഫര്‍ണിച്ചര്‍ മഹോത്സവത്തിന് നാലപ്പാട് ഫര്‍ണിച്ചറില്‍ തുടക്കമായി. ജില്ലയിലെ എല്ലാ ഫര്‍ണിച്ചര്‍ കടകളില്‍നിന്നും ഫര്‍ണിച്ചര്‍ മഹോത്സവ കൂപ്പണ്‍ ലഭിക്കുമെന്ന് ഫുമ്മ ജില്ലാ പ്രസിഡന്റ് ഷാഫി നാലപ്പാട് പറഞ്ഞു. ജില്ലാ സെക്രട്ടറി സുഭാഷ് നാരായണന്‍, പ്രദീപ് കുമാര്‍, രവീന്ദ്രന്‍ പി.കെ, മുഹമ്മദ് അലി, മനാഫ്, സംബന്ധിച്ചു.

0Shares