
കോഴിക്കോട്: കേരളത്തില്‍ 20 ലോക്സഭാ മണ്ഡലങ്ങളിലേയ്ക്ക് പോളിംഗ് നടക്കുകയാണ്. ചുരുക്കം ചില സ്ഥലങ്ങളില്‍നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേട് ഒഴിച്ചാല്‍ പോളിംഗ് സംസ്ഥാനത്ത് ഇതുവരെ സമാധാനപൂര്‍ണ്ണമാണ്. കേരളത്തില്‍ ബി.ജെ.പിയ്ക്ക് ജയിക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഇതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി. എസ് ശ്രീധരന്‍പിള്ള പറഞ്ഞു. മാത്രമല്ല, ഇത്തവണ ബി.ജെ.പി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശ്രീധരന്‍പിള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെയും പരോക്ഷമായി വിമര്‍ശിച്ചു. റഫറി തന്നെ ഗോളടിക്കാന്‍ നോക്കിയെന്നും നീതിക്ക് വേണ്ടി നിയമ നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയെ വിമര്‍ശിച്ച് ശ്രീധരന്‍പിള്ള പറഞ്ഞു.
