
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനരോക്ഷം രാജ്യമെമ്പാടും അലയടിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് കേന്ദ്രസര്‍ക്കാരിന്‍റെ കൈവിട്ട കളിയാണെന്നും ആര്‍എസ്എസ് അജണ്ട ഓരോന്നായി രാജ്യത്ത് നടപ്പാക്കി മതനിരപേക്ഷത തകര്‍ക്കാനുള്ള നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.

സി.ഐ.ടിയു 14ാം സംസ്ഥാന സമ്മേളനത്തിന്‍റെ സമാപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.’രാജ്യത്തെ മതനിരപേക്ഷത ബോധപൂര്‍വ്വം തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നത്. അതിന് ആദ്യം ഭരണഘടന തകര്‍ക്കണം. മതാധിഷ്ഠിത രാജ്യമാണ് അവര്‍ക്ക് വേണ്ടത്. ജമ്മുകാശ്മീരില്‍ പ്രധാന നേതാക്കള്‍ ഇപ്പോഴും വീട്ടുതടങ്കലിലാണ്. അത് കേന്ദ്ര സര്‍ക്കാരിന്‍റെ അജണ്ട വ്യക്തമാക്കുന്ന സംഭവമാണ്.’
‘കേന്ദ്ര സര്‍ക്കാരിന്‍റെ കൈവിട്ട കളിയാണ്. വാര്‍ത്താ വിനിമയ മാര്‍ഗങ്ങളും മെട്രോ സര്‍വ്വീസുകളുമടക്കം നിര്‍ത്തിവെച്ചു. ഭരണഘടന തകര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഭരണഘടന സംരക്ഷിക്കാന്‍ നമുക്ക് ബോധ്യതയുണ്ട്, ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് ഇതിനെതിരെ ശബ്ദിക്കണം മുഖ്യമന്ത്രി പറഞ്ഞു.
