ഇത് കാസര്‍കോട് ജനറല്‍ ആശുപത്രി; ഒ.പി ടിക്കറ്റ് കിട്ടണമെങ്കില്‍ മണിക്കൂറോളം ക്യൂ നില്‍ക്കണം

  • Post category:local news / news
  • Reading time:1 min read
You are currently viewing ഇത് കാസര്‍കോട് ജനറല്‍ ആശുപത്രി; ഒ.പി ടിക്കറ്റ് കിട്ടണമെങ്കില്‍ മണിക്കൂറോളം ക്യൂ നില്‍ക്കണം

കാസര്‍കോട്: ദുരിത വാര്‍ത്തകള്‍ക്ക് മാത്രം പേരുകേട്ട കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഒ.പി ടിക്കറ്റ് നല്‍കാന്‍ ഇപ്പോള്‍ ഒരാള്‍മാത്രം. ദിവസേന എണ്ണൂറോളം പേരാണ് ഡോക്ടറെ കാണുന്നതിന് ഒ.പി ടിക്കെറ്റെടുക്കാന്‍ മണിക്കൂറുകളോളം ക്യുവില്‍ നില്‍ക്കുന്നത്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക ക്യു ഉണ്ടെങ്കിലും ഒരു കൗണ്ടര്‍ മാത്രമാണുള്ളത്. ഇതിനാല്‍ പ്രായമായവരും അവശത അനുഭവിക്കുന്നവരും ഏറെ പ്രയാസപ്പെട്ടാണ് ഒ.പി ടിക്കെറ്റെടുക്കുന്നത്. മൂന്നോ നാലോപേരെ ടിക്കറ്റ് നല്‍കാന്‍ ചുമതലപ്പെടുത്തിയാല്‍ മാത്രമേ ഈ ദുരിതത്തില്‍ നിന്ന് കരകേറാനാകൂവെന്നാണ് രോഗികള്‍ പറയുന്നത്. അതേ സമയം ആശുപത്രി ലാബില്‍ ഉപകരണങ്ങള്‍ തകരാറിലായി പരിശോധന മുടങ്ങിയതോടെ പുറത്തുള്ള സ്വകാര്യ ലാബുകളിലെ പരിശോധനയിക്ക് വന്‍ തുക നല്‍കേണ്ടിവരുന്നത് താങ്ങാവുന്നതിലപ്പുറമാണ്. പ്രസവ വാര്‍ഡിന്റെ അവസ്ഥയും പരിതാപകരമാണ്. തറയിലാണ് ഗര്‍ഭിണികളെ കിടത്തുന്നത്. ആശുപത്രിയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സൂപ്രണ്ട് ഉള്‍പ്പടെയുള്ള അധികാരികള്‍ക്കോ ആശുപത്രി ചുമതലയുള്ള നഗരസഭയക്കോ താല്‍പര്യമില്ല. ആശുപത്രിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ നഗരസഭാ ചെയര്‍പേഴ്സണിന്റെ നേതൃത്വത്തില്‍ കമ്മിറ്റയുണ്ടെങ്കിലും ഇതിന്റെ യോഗം പോലും ചേരാറില്ലെന്ന് പരക്കെ ആരോപണമുണ്ട്.

0Shares