ഇത് ആരും കാണാതെ പോകരുത്; നട്ടെല്ലിന് ക്യാന്‍സര്‍ ബാധിച്ച് അസഹനീയമായ വേദനയുടെ ലോകത്താണ് നിഖില്‍; വോളിബോള്‍ കോര്‍ട്ടിലെ ഇടിമുഴക്കം നിലയ്ക്കാതിരിക്കാന്‍ ഒരു കൈ സഹായം

  • Post category:news
  • Reading time:2 mins read
You are currently viewing ഇത് ആരും കാണാതെ പോകരുത്; നട്ടെല്ലിന് ക്യാന്‍സര്‍ ബാധിച്ച് അസഹനീയമായ വേദനയുടെ ലോകത്താണ് നിഖില്‍; വോളിബോള്‍ കോര്‍ട്ടിലെ ഇടിമുഴക്കം നിലയ്ക്കാതിരിക്കാന്‍ ഒരു കൈ സഹായം

കാസര്‍കോട്: ഇത് നിഖില്‍ ടി.വി, വെറും പത്തൊന്‍പത് വയസ്സ് മാത്രം പ്രായമുള്ള ജില്ലയിലെ അറിയപ്പെടുന്ന വോളിബോള്‍ പ്ലേയറും സംസ്ഥാന മത്സരങ്ങളിലടക്കം ജഴ്‌സിയണിഞ്ഞ് കേരളോത്സവത്തിലെയും വിവിധ മത്സരങ്ങളിലെയും മിന്നും താരം. എന്നാല്‍ ഇന്ന് ഒന്ന് മലര്‍ന്ന് കിടക്കുവാന്‍ പോലും പറ്റാതെ നട്ടെല്ലിന് ക്യാന്‍സര്‍ ബാധിച്ച് അസഹനീയമായ വേദനയുടെ ലോകത്താണ് ഈ ചെറുപ്പക്കാരന്‍. വിദഗ്ദ ചികിത്സ ലഭ്യമായാല്‍ ജീവന്‍ രക്ഷപ്പെടുത്താന്‍ പറ്റുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. കിനാനൂര്‍ കരിന്തളത്തെ പെരിയങ്ങാനം പുല്ലുമലയില്‍ താമസിക്കുന്ന ഈ കുടുംബം കഴിയുന്നത് പിതാവ് ബാലകൃഷ്ണന്റെ കൂലിപ്പണിയില്‍ മാത്രമാണ്. നാളത്തെ കായിക ലോകത്തിന് വാഗ്ദാനമാകേണ്ട ഈ ചെറുപ്പക്കാരനെ ഒന്ന് മനസറിഞ്ഞ് സഹായിച്ചാല്‍ ഒരു ജീവന്‍ മാത്രമല്ല രക്ഷപ്പെടുന്നത്, കായിക ലോകത്തിന്റെ നമ്പര്‍ വണ്‍ അഭിമാനം കൂടി ആയിരിക്കും. സുമനസ്സുകളായ നിങ്ങളുടെ കാരുണ്യം കൊണ്ട് നിരവധി ജീവന്‍ രക്ഷപ്പെടുത്തിയ അനുഭവം നമ്മുടെ മുമ്പിലുണ്ട്. ഇപ്പോള്‍ നിഖില്‍ തിരുവനന്തപുരം ആര്‍.സി.സിയില്‍ ചികില്‍സയിലാണ്. സഹായം നല്‍കാന്‍ മുന്നോട്ടുവരുന്നവര്‍ കാലിച്ചാമരത്തെ വിജയ ബാങ്കിന്റെ ശാഖയില്‍ നിഖിലിന്റെ പേരില്‍ പണമയക്കാം. നിഖില്‍.ടി.വി, എക്കൗണ്ട് നമ്പര്‍ 20640 1111000 585, 1FSC Code VIJB 000 2064, വിജയ ബാങ്ക്, കാലിച്ചാമരം ബ്രഞ്ച്, ഫോണ്‍: 9747808780.

ചാനല്‍ ആര്‍.ബി വായനക്കാര്‍ക്കായുള്ള സമ്മാന പദ്ധതി(12 ആഗസ്ത്)

പ്രതിവാര ക്വിസ് മല്‍സരത്തിലെ ഈ ആഴ്ചയിലെ ചോദ്യം

ഏറെ വിവാദമായ ‘മീശ’ എന്ന നോവല്‍ എഴുതിയതാര്?

A) സുസ്‌മേഷ് ചന്ദ്രോത്ത്

B) സി.വി ബാലകൃഷ്ണന്‍

C) എസ്. ഹരീഷ്

D) എസ്. രമേശന്‍ നായര്‍

E) ഇവരാരുമല്ല

മല്‍സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹമുള്ളവര്‍ ചെയ്യണ്ടത്; സമ്മാന പദ്ധതിയുടെ ഭാഗമാകുന്നതിന് ആദ്യം ചാനല്‍ ആര്‍.ബിയുടെ channelrb.com എന്ന ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യണം. പിന്നീട് അതിലെ ചോദ്യമുള്‍പ്പെടുന്ന ലിങ്ക് നിങ്ങളുടെ ടൈംലൈനിലേക്കും മറ്റു ഗ്രൂപ്പുകളിലേക്കും ഷെയര്‍ ചെയ്യണം. അതിന് ശേഷം ഫേസ് ബുക്കില്‍ കമെന്റായി ഉത്തരവും നിങ്ങളുടെ പേരും അയക്കണം. കൂടാതെ ഉത്തരം, പേര്, വിലാസമടക്കം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ ഈമാസം 12 നു രാത്രി 12 മണിക്കകം അയക്കണം. അടുത്ത ദിവസം വിജയിയെ പ്രഖ്യാപിക്കും. പ്രതിവാര ക്വിസ് മല്‍സരത്തില്‍ വിജയികളാകുന്നവര്‍ക്ക് ചാനല്‍ ആര്‍.ബിയുടെ സമ്മാനവും സര്‍ട്ടിഫിക്കറ്റിനൊപ്പം പ്രമുഖ കാര്‍ വിതരണക്കാരായ ആപ്കോ ഹ്യൂണ്ടായ് നല്‍കുന്ന സമ്മാനം ലഭിക്കും. ക്രിക്കറ്റ് ബാറ്റും ബോളും അടങ്ങുന്ന കിറ്റാണ് സമ്മാനം.

കഴിഞ്ഞ ആഴ്ച നടത്തിയ മല്‍സരത്തിലെ വിജയി; കെ ശരത് കുമാര്‍, കരക്കേരു, കാസര്‍കോട്

0Shares